മലയാളം/ലേഖനങ്ങള്‍/എബന്‍ മോഗ്ലന്‍/മനസ്സിനെ സ്വതന്ത്രമാക്കാന്‍: Difference between revisions
Translated more parts |
No edit summary |
||
| (5 intermediate revisions by the same user not shown) | |||
| Line 2: | Line 2: | ||
* പരിഭാഷകര്‍ - [[User:Pravs|പ്രവീണ്‍ എ]] [[User:Santhosh|സന്തോഷ്]] | * പരിഭാഷകര്‍ - [[User:Pravs|പ്രവീണ്‍ എ]] [[User:Santhosh|സന്തോഷ്]] | ||
ജൂണ്‍ 29, 2003 | |||
ഇന്നു് നമ്മള്‍ സംസാരിയ്ക്കാന്‍ പോകുന്ന കാര്യം പല പേരിലറിയപ്പെടുത്തതാണെങ്കിലും ഓരോ വാക്കിനും പ്രാധാന്യമുള്ള മാറ്റൊലികളുണ്ടു്. ഞാന്‍ "സ്വതന്ത്ര സോഫ്റ്റ്‌വെയര്‍" എന്ന പേരാണു് ഉപയോഗിയ്ക്കാന്‍ പോകുന്നതു് എന്നതിനു് പുറമേ ആ വാക്കു് തെരഞ്ഞെടുത്തതിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിയ്ക്കും. ഞങ്ങള്‍ ഒരു നിര്‍മ്മാണരീതിയെക്കുറിച്ചോ വ്യാവസായിക ബന്ധങ്ങളെക്കുറിച്ചോ വെറുതെ പറയുകയല്ല, മറിച്ചു് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സോഫ്റ്റ്‌വെയറിന്റെ നിര്‍മ്മാണത്തെ മാത്രമല്ല സംസ്കാരത്തിന്റെ പൊതുവായുള്ള സൃഷ്ടിയേയും വിതരണത്തേയും വിശേഷിപ്പിയ്ക്കാവുന്ന പ്രത്യേക രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഒരു സാമൂഹിക പ്രസ്ഥാനത്തിന്റെ തുടക്കത്തെക്കുറിച്ചാണു്. സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ സോഫ്റ്റ്‌വെയര്‍ വ്യവസായത്തിന്റെ മാറ്റത്തിലൊതുക്കാത്ത, അതിനുമപ്പുറത്തു് പ്രാധാന്യവും വലിപ്പവുമുള്ള പശ്ചാത്തലത്തില്‍ ആ പ്രക്രിയയെ എടുത്തു് കാണിയ്ക്കുക എന്നതാണു് ഇന്നു് രാവിലെ ഞാന്‍ ഉദ്ദേശിയ്ക്കുന്നതു്. | |||
റീത്ത ഹൈംസ് അവരുടെ മനേഹരമായ ആമുഖത്തില്‍ പറഞ്ഞതു് പോലെ ബിസിനസ് വീക്കിനു് അവരുടെ ലേഖനങ്ങള്‍ ആദ്യ ഖണ്ഡികയ്ക്കു് താഴെ വരെ ആളുകള്‍ വായിയ്ക്കണമെങ്കില്‍ ഊതിപ്പെരുപ്പിച്ചു് കാട്ടണമെന്നു് നമുക്കു് വിശ്വസിയ്ക്കാം. പക്ഷേ ബിസിനസ് വീക്കിന്റെ കുറ്റമിടെ കുറഞ്ഞ രക്തസമ്മര്‍ദ്ദമാണെന്നാണു് ഞാന്‍ കരുതുന്നതു്. ഈ വാരാദ്യത്തില്‍ ബ്രസീലില്‍ വച്ചു് മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്റെ മുഖ്യ സാങ്കേതികവിദ്യാ ഉദ്യോഗസ്ഥനായ ക്രൈഗ് മുണ്ടി അദ്ദേഹത്തിന്റെ പൊതു പ്രസംഗത്തില്‍ എന്റെ കക്ഷിയായ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷനാണു് (സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ മാത്രം) അന്താരാഷ്ട്ര സോഫ്റ്റ്‌വെയര്‍ വ്യവസായത്തെ തകര്‍ത്തുകൊണ്ടിരിയ്ക്കുന്നതെന്നു് പറയുകയുണ്ടായി. എന്നാല്‍ ഞാന്‍ പത്തു് വര്‍ഷം പ്രതിനിധീകരിയ്ക്കുകയും അതിന്റെ ബോര്‍ഡംഗമാകാന്‍ ഭാഗ്യം ലഭിയ്ക്കുകയും ചെയ്ത സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്റെ ഒരു വര്‍ഷത്തെ വരവുചിലവുകള്‍ $750,000 നു് അടുത്തും മൊത്തം ആസ്തി രണ്ടു് ദശലക്ഷം ഡോളറിനു് താഴെയും നിലനില്പ് കൂടുതലും വ്യക്തികളില്‍ നിന്നുള്ളതുള്‍പ്പെടെ മുഴുവനായും സംഭാവനകളില്‍ നിന്നുമാണു്. നിങ്ങളില്‍ പലര്‍ക്കുമറിയാവുന്നതു് പോലെ മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍ കമ്പോള നിലവാരം പല നൂറു് ലക്ഷംകോടി ഡോളറുകളുള്ളതും പണമായി അമ്പതു് ലക്ഷംകോടി ഡോളറുകള്‍ കയ്യിലുള്ളതുമാണു്. ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ലാഭം കൊയ്ത കുത്തകയാണതു്. അദ്ദേഹത്തിന്റെ സംഘടനയും എന്റെ സംഘടനയുമായുള്ള കൃത്യമായ താരതമ്യ കണക്കുകൂട്ടലുകള്‍ക്കു് ഞാനദ്ദേഹത്തോടു് വളരെയധികം കടപ്പെട്ടിരിയ്ക്കുന്നു. | |||
എന്തു കൊണ്ടാണദ്ദേഹം നമ്മള്‍ പ്രധാനപ്പെട്ടതെന്തോ അദ്ദേഹത്തോടു് ചെയ്യുന്നുണ്ടു് എന്നു് വിചാരിയ്ക്കുന്നതു്? സ്വാഭാവികമായും അദ്ദേഹം പറയുന്നതില്‍ പക്ഷപാതപരമായൊരു തീവ്രനീരസമുണ്ടു്. നമ്മള്‍ അന്താരാഷ്ട്ര സോഫ്റ്റ്‌വെയര്‍ വ്യവസായത്തെയല്ല നശിപ്പിയ്ക്കുന്നതു്, ഐക്യനാടുകളിലെ ഗവണ്‍മെന്റിന്റെ നല്ല ശ്രമങ്ങളും (താത്കാലികമായ നല്ല ശ്രമങ്ങള്‍) യൂറോപ്യന്‍ യൂണിയനും നല്ല ധനസഞ്ചയമുള്ള വാണിജ്യത്തിലെ എതിരാളികളും ഒരു പോലെ ശ്രമിച്ചിട്ടും അദ്ദേഹത്തിന്റെ സ്ഥാപനം വളരെ നാളായി നടത്തിക്കൊണ്ടു് പോരുന്ന കുത്തക പൊളിയ്ക്കുന്നതില്‍ പരാജയപ്പട്ടിടത്താണു് നമ്മളാ കുത്തക പൊളിയ്ക്കുന്നതു്. | |||
ഖണ്ഡിക 5 | |||
........... | ........... | ||
നിര്‍മ്മിയ്ക്കാനും കൊണ്ടു നടക്കാനും വില്‍ക്കാനും പണം ചിലവാകുന്ന ഭൗതിക വസ്തുക്കളാക്കി വിവരത്തെ മാറ്റി. | നിര്‍മ്മിയ്ക്കാനും കൊണ്ടു നടക്കാനും വില്‍ക്കാനും പണം ചിലവാകുന്ന ഭൗതിക വസ്തുക്കളാക്കി വിവരത്തെ മാറ്റി. | ||