Note: Currently new registrations are closed, if you want an account Contact us

Difference between revisions of "സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/സ്വനലേഖ"

From FSCI Wiki
 
(One intermediate revision by the same user not shown)
Line 1: Line 1:
==='''സ്വനലേഖ''' ===
SCIM Malayalam Phonetic Input Method by  [[User:Santhosh|സന്തോഷ് തോട്ടിങ്ങല്‍]]


SCIM(Smart Common Input Method) ഗ്നു/ലിനക്സ് പ്രവര്‍ത്തകസംവിധാനത്തിലെ ഒരു പ്രധാന നിവേശകരീതി(Input method) ആണ്. സ്വനലേഖയില്‍ ഉപയോക്താവ് എഴുതുന്നത് മംഗ്ളീഷിലാണ്. അതായത് "സരിഗമപധനിസ" എന്നെഴുതാന്‍ "sarigamapadhanisa" എന്ന് ടൈപ്പു ചെയ്യുന്നു.
==''സജ്ജീകരണം''==
നിങ്ങളുടെ കന്പ്യൂട്ടറില്‍ SCIM ഇന്സ്റ്റാള്‍ ചെയ്തിട്ടുണ്ടായിരിക്കണം. അല്ലെങ്കില്‍ scim പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്യുക.
Debian GNU/Linux ഇല്‍ അല്ലെങ്കില് ഉബുണ്ടുവില്‍ ഇതിനായി ചെയ്യേണ്ടത് ഇത്ര മാത്രം :
  # apt-get install scim
  # apt-get install scim-gtk2-immodule
(ഗ്നോം പ്രയോഗങ്ങളില്‍ സ്കിം നിവേശകരീതി പിന്തുണയ്ക്കായി)
===''ഇന്‍സ്റ്റാളേഷന്‍''===
''Distro specific Instructions''
#[http://www.zyxware.com/articles/2008/05/13/installing-and-setting-up-malayalam-swanalekha-on-ubuntu-hardy-heron-8-04 Single script to do everything for Ubuntu 8.04]
#[http://www.zyxware.com/articles/2008/05/22/installing-and-setting-up-malayalam-on-fedora-9-sulphur Installing swanalekha in Fedora 9]
''Downloads''
# [http://download.savannah.nongnu.org/releases/smc/Swanalekha സ്വനലേഖയുടെ സോഴ്സ് ]
# [http://download.savannah.gnu.org/releases/smc/fedora/8/RPMS/swanalekha-ml-1-1.fc8.i386.rpm RPM package for Fedora based systems]
# [http://download.savannah.gnu.org/releases/smc/Swanalekha/scim-ml-phonetic_0.1.3-1_all.deb Deb package for Debian based systems]
''Installing From Source code''
സ്വനലേഖ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സോഴ്സ്കോഡ് ഇരിക്കുന്ന ഫോള്‍റില്‍ പോകുക. അതിനുശേഷം
  #make
  change to root
  #make install
നിങ്ങള്‍ ഒരു ഡെബ് (.deb) ഫയലാണ് ഡൌണ്‍ലോഡ് ചെയ്തതെങ്കില്‍(For Debian/Ubuntu)
  dpkg -i scim-ml-phonetic_0.1.3-1_all.deb
നിങ്ങള്‍ ഒരു rpm ഫയലാണ് ഡൌണ്‍ലോഡ് ചെയ്തതെങ്കില്‍(For Fedora)
  rpm -i swanalekha-ml-1-1.fc8.i386.rpm
==''ഉപയോഗം''==
SCIM സപ്പോര്ട്ട് ചെയ്യുന്ന ഏതെങ്കിലും ടെക്സ്റ്റ് എഡിറ്റര്‍ തുറക്കുക. ഉദാ:- gedit പാനലിലുള്ള SCIM ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. താഴെ കൊടുത്തിരിക്കുന്ന പടം ശ്രദ്ധിക്കുക.
SCIM ഭാഷകളുടെ പട്ടികയില്‍ നിന്നും മലയാളം -> Phonetic തിരഞ്ഞെടുക്കുക.
[[Image:Img2.png|Select Malayalam Phonetic Method]]
അതിനു ശേഷം ടൈപ്പ് ചെയ്തു തുടങ്ങുക. ഓരോ അക്ഷരത്തിന്റെയും ഇംഗ്ളീഷ് അക്ഷരശ്രേണി എന്തെന്നറിയാന്‍ താഴെകൊടുത്തിരിക്കുന്ന പട്ടിക നോക്കുക.
മൊഴി സ്കീമിന്റെ ഒരു പരിഷ്കരിച്ച രൂപമാണിത്.
[[Image:Ml-lipi.png|സ്വരലേഖ ലിപി]]
==''ഉദാഹരണങ്ങള്‍''==
മലയാളം എന്റെ മാതൃഭാഷ malayaaLaM ente maathRbhaasha അല്ലെങ്കില്‍ malayAlam~ ente mAthRBAsha അല്ലെങ്കില്‍
malayaaLam_ ente mAthRBAsha
സരിഗമപധനി sarigamapadhani
പൊന്പീലി pon~piili അല്ലെങ്കില്‍ pon_pIli അല്ലെങ്കില്‍ pon~peeli
ധ്വനി dhvani അല്ലെങ്കില്‍ dhwani
വെണ്ണയുണ്ടെങ്കില്‍ നറുനെയ് വേറിട്ടു കരുതേണമോ veNNayuNtenkil~ naRuney vERitt karuthENamO
വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം vidyaadhanam~ sar~vvadhanaal~ pradhaanam~
അരവിന്ദിന്റെ അച്ഛന്‍ aravindinte achChan~
ഇന്ത്യ എന്റെ രാജ്യം inthya ente raajyam~
അവന്‍ മുറ്റത്ത് ഉലാത്തി avan~ muTTathth ulaaththi
മകം പിറന്ന മങ്ക makam~ piRanna manka
പ്രകൃതി കുസൃതി കാണിച്ചു prakRthi kusRthi kaaNichchu
പാലക്കാടന്‍കാറ്റ് പനകളെ തഴുകിയുണര്‍ത്തി paalakkaatan​~kaaTT pankaLe thazhukiyuNar~ththi അല്ലെങ്കില്‍ pAlakkAtan~kATT pankaLe thazhukiyuNaR~ththi
നിളയില്‍ കുഞ്ഞോളങ്ങള്‍ ചാഞ്ചാടി niLayil~ kunjnjOLangngaL~ chaanchaati
പഞ്ചസാര മണല്‍ത്തരികള്‍ വെട്ടിത്തിളങ്ങി panchasaara maNal~ththarikaL~ vettiththiLangngi
ദൈവത്തിന്റെ വികൃതികള്‍ daivaththinte vikRthikaL~
അക്ഷരം axaraM
പ്രത്യേ​കം ശ്രദ്ധിക്കുക prathy​​~Ekam~ Sraddhikkuka
സമ്പ്രദായം sampradaayam~
അഞ്ജനമിട്ട സന്ധ്യ anjjanamitta sandhya
ജ്ഞാനപ്പാന jnjaanappaana
ീ എന്നത് ഈ എന്ന സ്വരത്തിന്റെ ചിഹ്നമാണ് @ee ennath ee enna swarathinte chihnamaaN
ക്യൂ പാലിക്കുക Q paalikkuka
വൈകുന്നേരത്ത് YkunErathth അല്ലെങ്കില്‍ vaikunnErathth
==''സൂചനാപ്പട്ടിക (Lookup table)''==
സ്വനലേഖക്ക് ഉപയോക്താവ് എഴുതിക്കൊണ്ടിരിക്കുമ്പോള്‍ സൂചനകള്‍ കൊടുക്കാന്‍ കഴിയും. ഇത് മലയാളം വളരെപ്പെട്ടെന്ന് തെറ്റ് കൂടാതെ എഴുതാന്‍ സഹായിക്കുന്നു. ചില്ല​ക്ഷരങ്ങള്‍, കൂട്ടക്ഷരങ്ങള്‍ എന്നിവ എഴുതുമ്പോള്‍ ഇത് വളരെ ഫലപ്രദമാണ്. മലയാളികളുടെ സവിശേഷമായ മംഗ്ളീഷ് ഉപയോഗത്തിന്റെ അടിസ്ഥാനത്തിലാണ് ഇതു രൂപകല്പനചെയ്തിരിക്കുന്നത്.
ഉദാഹരണത്തിന് അടിപൊളി എന്നെഴുതാന്‍ പലപ്പോഴും നാം ഉപയോഗിക്കുന്നത് adipoli എന്നാണ്. പക്ഷെ സ്വനലേഖയിലതെഴുതുന്നത് atipoLi എന്നാണല്ലൊ?. ചിലര്‍​ക്കെങ്കിലുമുണ്ടാകുന്ന ഈ തടസ്സം ഒഴിവാക്കുന്നതിന് സൂചനാപ്പട്ടിക ഉപകരിക്കും. adipoli എന്നെഴുതിക്കൊണ്ടിരിക്കുമ്പോള്‍ di എന്നെഴുതുമ്പോള്‍ സൂചനാപ്പട്ടിക ദി എന്നും ടി എന്നും 2 സൂചനകള്‍ നല്‍കുന്നു. അതുപോലെ ളി എന്നതിനുവേണ്ടി Li ക്കുപകരം li എന്നെഴുതുമ്പോള്‍ പട്ടിക ലി എന്നും ളി എന്നും 2 സൂചനകള്‍ നല്കുന്നു.
ഇതിന്റെ വേറൊരു ഉപയോഗം പേരുകളുടെ കൂടെയുള്ള initials എഴുതുമ്പോള്‍ ആണ്. ഉദാഹരണത്തിന് ലീല പി കെ എന്നെഴുതാന്‍ ശരിക്കും ഉപയോഗിക്കേണ്ടത് leela pi ke എന്നാണ്. പക്ഷെ നാം leela p k എന്നു തന്നെ എഴുതാന്‍ ഇഷ്ടപ്പെടുന്നു. നാം P അല്ലെങ്കില്‍ p എന്നെഴുതുമ്പോള്‍ സൂചനാപ്പട്ടിക പി എന്നൊരു സൂചനകൂടി തരും!.
കെ എസ് ആര്‍ ടി സി എന്നെഴുതാന്‍ K S R T C തന്നെ ഉപയോഗിക്കണമെന്നുണ്ടോ? സൂചനാപ്പട്ടികയുടെ സഹായത്തോടെ നിങ്ങള്ക്ക് K S R T C എന്നു തന്നെ എഴുതാം.
സ്വതേയുള്ള രീതിയില്‍ ഇതൊരു തിരശ്ചീനപ്പട്ടികയായിരിക്കും. കുത്തനെയുള്ള പട്ടികയാണു നിങ്ങള്‍ക്കുവേണ്ടതെങ്കില്‍ SCIM setup screen എടുത്ത് vertical lookup table എന്ന option തിരഞ്ഞെടുക്കുക.
എഴുതുന്നതിനിടയില്‍ അതിനു താഴെ പ്രത്യ​ക്ഷപ്പെടുന്ന സൂചനാപ്പട്ടികയില്‍ നിന്നും വേണ്ട അക്ഷരങ്ങള്‍ തിരഞ്ഞെടുക്കം. ഉദാഹരണത്തിന് ആണി എന്നു എഴുതാന്‍ നാം ANi എന്നതിനു പകരം Ani എന്നെഴുതിയെന്നിരിക്കട്ടെ. ni എന്നെഴുതുമ്പോള്‍ സൂചനാപ്പട്ടിക പ്രത്യ​ക്ഷമാകുന്നു. ണി എന്നും നി എന്നുമുള്ള 2 സൂചനകള്‍ നല്‍കുന്നു. ഇതില്‍ ണി എന്നു തിരഞ്ഞെടുക്കാന്‍ ആരോ കീകള്‍(Arrow keys) ഉപയോഗിക്കാം. അല്ലെങ്കില്‍ സൂചനയുടെ കൂടെയുള്ള അക്കം തിരഞ്ഞെടുക്കാം.
താഴെകൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധിക്കുക.
[[Image:Lookuptable-examples.png|Lookup Table Examples]]
==''പിഴവുകളും നിര്‍​ദ്ദേശങ്ങളും''==
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍​ദ്ദേശങ്ങളും താഴെ കൊടുത്തിരിക്കുന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കുക.
സന്തോഷ് തോട്ടിങ്ങല്‍ santhosh dot thottingal @gmail.com
==''പകര്‍പ്പവകാശം''==
സ്വനലേഖ  GPL(GNU General Public License) പതിപ്പ് 2 ഓ അല്ലെങ്കില്‍ അതിന്റെ ഏതെങ്കിലും പുതിയ പതിപ്പിനാലോ‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
==''കടപ്പാട്''==
#ഹുസ്സൈന്‍ കെ എച്ച്
#അനിവര്‍ അരവിന്ദ്
#പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
==''Related Links''==
# [http://swanalekha.googlepages.com/swanalekha.html swanalekha bookmarklet - works in windows and firefox]
# http://santhoshtr.livejournal.com/4082.html
# https://savannah.nongnu.org/task/?6976
# http://www.scim-im.org/
# [[SMC/Lalitha| Lalitha phonetic keyboard for X]]
# https://wiki.ubuntu.com/InputMethods/SCIM/Setup
# http://chithrangal.blogspot.com/2007/11/scim.html
# http://www.mrbass.org/linux/ubuntu/scim/
----
{{smc-subproject}}

Revision as of 17:28, 12 September 2009