|
|
| Line 1: |
Line 1: |
| മമ്മൂട്ടിയ്ക്കൊരു തുറന്ന കത്തു് (കരട്) | | #REDIRECT [[മമ്മൂട്ടിയ്ക്കൊരു തുറന്ന കത്തു്]] |
| | |
| പ്രിയപ്പെട്ട മമ്മൂട്ടി,
| |
| | |
| ഒരു സുപ്രധാനകാര്യം താങ്കളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനാണു് ഈ കത്തു് ഞങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കള്‍ എഴുതുന്നതു്.മൈക്രോസോഫ്റ്റിന്റെ e-literacy പ്രോഗ്രാമിനു് താങ്കള്‍ പിന്തുണ നല്‍കുന്നതായി http://www.aol.in/bollywood/story/2008040806139012000006/India/index.html എന്ന വാര്‍ത്തയില്‍ നിന്നറിയാന്‍ കഴിഞ്ഞു ഇതു് അന്ത്യന്തം ഖേദകരമാണെന്നും സംസ്ഥാനത്തിലെ പൊതുജനതാത്പര്യങ്ങള്‍ക്കും എതിരാണെന്നും പറഞ്ഞുകൊള്ളട്ടേ.
| |
| | |
| കുറച്ചുകാലം മുമ്പു് കൊക്കക്കോളയുടെ പരസ്യത്തില്‍ നിന്നും താങ്കള്‍ പിന്‍മാറിയതു് കേരളീയര്‍ക്കു സന്തോഷമുണ്ടാക്കിയ കാര്യമായിരുന്നു. പരിസ്ഥിതിപ്രശ്നങ്ങളുടേയും മറ്റും കാരണത്താല്‍ കൊക്കക്കോളയെന്ന കുത്തകഭീമന്റെ പരസ്യത്തില്‍ നിന്നും പിന്‍വാങ്ങിയ താങ്കള്‍ ഇപ്പോള്‍ ഐ.ടി രംഗത്തെ കുത്തകയുടെകൂടെയാണെന്നതു് ഞങ്ങളെ അതിശയിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്യുന്നു.
| |
| | |
| താങ്കള്‍ക്കറിയുന്നപോലെ സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള അധ്യായനമാണു് നടക്കുന്നതു്. സംസ്ഥാന വിവരസാങ്കേതികനയവും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനമാക്കിയുള്ള ഒരു നയമാണു് മുന്നോട്ടു വെയ്ക്കുന്നതു് ഇതു അട്ടിമറിക്കാന്‍ മൈക്രോസോഫ്റ്റ് പല ഗൂഢശ്രമങ്ങളും നടത്തുന്നു.കേന്ദ്ര വിവരക്കമ്മീഷനും അവരുടെ റിപ്പോര്‍ട്ടില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ശുപാര്‍ശ ചെയ്യുന്നു. ഈ അടുത്തകാലത്തു് BIS മൈക്രോസോഫ്റ്റിന്റെ ഡോക്യുമെന്റ് സ്റ്റാന്‍ഡേര്‍ഡ് ആയ OOXML തള്ളിക്കളയുകയും സ്വതന്ത്ര ഡോക്യുമെന്റ് ഫോര്‍മാറ്റ് ആയ ODF സ്വീകരിക്കുകയും ചെയ്തിരിക്കുന്നു.
| |
| | |
| ഇങ്ങനെ ഗവണ്‍മെന്റും ജനങ്ങളും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ സാങ്കേതികതയില്‍ നിന്നുപരിയായ ഗുണങ്ങള്‍ തിരിച്ചറിയുകയും അവ ഉപയോഗിക്കാനും പ്രചരിപ്പിക്കാനും തുടങ്ങിയിരിക്കുന്നു. വിദ്യാഭ്യാസത്തിലും സംസ്ഥാനഭരണത്തിലും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ പ്രോത്സാഹിപ്പിക്കുന്നു എന്നതു് കേരള ഗവണ്‍മെന്റിനെ ആഗോള പ്രശസ്തി നേടാന്‍ സഹായിച്ച ഭരണ നേട്ടങ്ങളാണു്.
| |
| | |
| ഇത്തരമൊരു സാഹചര്യത്തിലാണു് പിന്‍വാതിലിലിലൂടെ സ്വന്തം കുത്തക സോഫ്റ്റ്‌വെയറുകള്‍ പ്രചരിപ്പിക്കാനുള്ള കുത്സിത തന്ത്രങ്ങള്‍ മൈക്രോസോഫ്റ്റ് രൂപം കൊടുക്കുന്നതു്. അത്തരത്തിലുള്ള ഒരു തന്ത്രത്തിന്റെ ഭാഗമായാണു് താങ്കളുടെ ജനങ്ങളുടെ ഇടയിലുള്ള പ്രശസ്തി അവര്‍ മുതലെടുക്കാന്‍ ശ്രമിക്കുന്നതു്. അതു് താങ്കള്‍ മനസ്സിലാക്കുമെന്നു വിചാരിക്കുന്നു. മൈക്രോസോഫ്റ്റിന്റേതു് e-literacy പ്രോഗ്രാം അല്ല, മറിച്ചു് അവരുടെ ഉത്പന്നങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്പിച്ചു് അവരെ അതിന്റെ അടിമകളാക്കാനുള്ള , ബിസിനസ് താത്പര്യങ്ങള്‍ മാത്രമുള്ള e-slavery പ്രോഗ്രാം ആണു്.
| |
| | |
| താങ്കള്‍ പറയുകയുണ്ടായി, ജനങ്ങളുടെ ഇടയില്‍ വിവരസാങ്കേതിക വിദ്യ പ്രചരിപ്പിക്കുക താങ്കളുടെ ഉദ്ദേശ്യമാണെന്നു്. നല്ല കാര്യം തന്നെ. പക്ഷേ അറിവിന്റെ കുത്തകവത്കരണവും നിഗൂഢവത്കരണവും പ്രോത്സാഹിപ്പിക്കുന്ന കുത്തകസോഫ്റ്റ്‌വെയര്‍ കൊണ്ടു തന്നെ വേണോ അതു്? അങ്ങനെയെങ്കില്‍ അറിവിന്റെ സ്വതന്ത്ര പങ്കുവെയ്ക്കലിനെ പ്രോത്സാഹിപ്പിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറിനെയാണു് താങ്കള്‍ പ്രചരിപ്പിക്കാന്‍ സഹായിക്കേണ്ടതു്.
| |
| | |
| അതുകൊണ്ടു് താങ്കള്‍ ഈ ഉദ്യമത്തില്‍ നിന്നു പിന്തിരിയണമെന്നും മറ്റുള്ള സംസ്ഥാനങ്ങള്‍ക്കും വിദേശരാജ്യങ്ങള്‍ക്കും മാതൃകയായിക്കൊണ്ടിരിക്കുന്ന ഇവിടുത്തെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചാരത്തിനെ പരിപോഷിപ്പിക്കാന്‍ സഹായിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
| |