To register a new account on this wiki, contact us

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/സുലേഖ: Difference between revisions

From FSCI Wiki
Jump to navigation Jump to search
സുലേഖ
 
No edit summary
 
(One intermediate revision by one other user not shown)
Line 1: Line 1:
  This project is freezed temporarily
==സുലേഖ==
==സുലേഖ==


Line 16: Line 17:
വികസന പ്രക്രിയയുടെ പകുതിയോളം പൂര്‍ത്തിയായ സുലേഖയുടെ കോഡ് സ്വ.മ.കയുടെ സാവന്നയിലെ [http://git.savannah.nongnu.org/gitweb/?p=smc.git ജിറ്റില്‍ (GIT : Source Code Control System)] നിന്നെടുത്ത് പരിശോധിയ്ക്കാവുന്നതാണ്. പൂര്‍ണ്ണമായും ഉപയോഗയോഗ്യമാവണമെങ്കില്‍  കുറച്ചു കൂടി കാത്തിരിയ്ക്കേണ്ടി വരും.
വികസന പ്രക്രിയയുടെ പകുതിയോളം പൂര്‍ത്തിയായ സുലേഖയുടെ കോഡ് സ്വ.മ.കയുടെ സാവന്നയിലെ [http://git.savannah.nongnu.org/gitweb/?p=smc.git ജിറ്റില്‍ (GIT : Source Code Control System)] നിന്നെടുത്ത് പരിശോധിയ്ക്കാവുന്നതാണ്. പൂര്‍ണ്ണമായും ഉപയോഗയോഗ്യമാവണമെങ്കില്‍  കുറച്ചു കൂടി കാത്തിരിയ്ക്കേണ്ടി വരും.


കുറിപ്പ്: [[സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/ഗിറ്റ്|ഗിറ്റ് സോഴ്സ് കോഡ് നിയന്ത്രണോപാധി ഉപയോഗിയ്ക്കാനുള്ള നിര്‍ദ്ദേശങ്ങള്‍]]


Project Idea, Design : Praveen A (Inspired by Google Transliterate)
Project Idea, Design : Praveen A (Inspired by Google Transliterate)

Latest revision as of 11:58, 22 May 2008

 This project is freezed temporarily 

സുലേഖ

ഗൂഗിള്‍ ഈയിടെ പുറത്തിറക്കിയ ഗൂഗിള്‍ ട്രാന്‍സ്ലിറ്ററേറ്റ് എന്ന സേവനത്തില്‍ നിന്ന് പ്രചോദനമുള്‍‌ക്കൊണ്ട് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് അവതരിപ്പിയ്ക്കുന്നു, പുതിയ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംരംഭം: "സുലേഖ "

എന്താണ് സുലേഖ?

സുലേഖ gtk യില്‍ തീര്‍ത്ത ഒരു GUI ടെക്സ്റ്റ് എഡിറ്ററാണ്. വരമൊഴി, സ്വനലേഖ തുടങ്ങിയവ ഓരോ അക്ഷരത്തിനെയും ലിപ്യന്തരണം ചെയ്യുമ്പോള്‍ പദാനുപദ ലിപ്യന്തരണമാണ് സുലേഖ ചെയ്യുന്നത്. ഓരോ വാക്കും കഴിഞ്ഞ് സ്പേസ് അടിയ്ക്കുമ്പോള്‍ തൊട്ടുമുമ്പ് ടൈപ്പ് ചെയ്ത മംഗ്ലീഷ് മലയാളമായി മാറുന്നു. എഴുതിയ മംഗ്ലീഷ് ആശയക്കുഴപ്പമില്ലാതെ ഒരു മലയാളം വാക്കിന് തത്തുല്യമാണെങ്കില്‍ ആ മലയാളം വാക്ക് വരുന്നു. അല്ലെങ്കില്‍ മംഗ്ലീഷിന്റെ ഏകദേശ ലിപ്യന്തരണം നടത്തി, ആ വാക്ക് ഒരു ചുവപ്പ് അടിവരയോടു കൂടി കാണിയ്ക്കുന്നു. റൈറ്റ് ക്ലിക്ക് ചെയ്യുമ്പോള്‍ ഏറ്റവും യോജിച്ച മലയാളം വാക്കുകള്‍ മെനുവില്‍ കാണിയ്ക്കുന്നു. എന്നിട്ടും ഉദ്ദേശിച്ച വാക്ക് വന്നില്ലെങ്കില്‍ ഒരു ഓണ്‍സ്ക്രീന്‍ കീബോര്‍ഡിന്റെ സഹായത്തോടെ മൗസ് ഉപയോഗിച്ച് വാക്ക് ടൈപ്പ് ചെയ്യാം. ഇങ്ങനെ ചേര്‍ക്കുന്ന പുതിയ വാക്കുകള്‍ സുലേഖ പഠിയ്ക്കുന്നു.

ഉപയോക്താവിന് വേണമെങ്കില്‍ സുലേഖ എഡിറ്ററിനെ ഒരു സാദാ ടെക്സ്റ്റ് എഡിറ്ററായും ഉപയോഗിയ്ക്കാം. സുലേഖ അല്‍ഗോരിതം ഉപയോഗിയ്ക്കാതെ ഇന്‍സ്ക്രിപ്റ്റ്, സ്വനലേഖ, മൊഴി, ലളിത എന്നിവ ഏതെങ്കിലും ഉപയോഗിച്ച് ടൈപ്പ് ചെയ്യാം സ്ക്രീന്‍ഷോട്ട് കാണുക

മലയാളത്തിന് വേണ്ടി മാത്രമല്ല ഇത് രൂപകല്പന ചെയ്തിരിയ്ക്കുന്നത്. ഏകദേശം അറുപതോളം ഭാഷകള്‍ (അതായത് ഗ്നു ആസ്പെല്‍ പദാവലി ലഭ്യമായ ഏതൊരു ഭാഷയും)സുലേഖയില്‍ ചേര്‍ക്കാവുന്നതാണ്. സുലേഖയില്‍ ചേര്‍ക്കുന്ന ഓരോ വാക്കും സത്യത്തില്‍ പഠിയ്ക്കുന്നത് ആസ്പെല്‍ ആണ്. ആസ്പെല്‍ പദാവലികള്‍ (പുതിയ വാക്കുകള്‍ ഹോം ഫോള്‍ഡറില്‍ ഒരു .dot file ആയി‌ ശേഖരിയ്ക്കപ്പെടും)പരസ്പരം പങ്ക് വെയ്ക്കുകയാണെങ്കില്‍, ഒരാളുടെ കമ്പ്യൂട്ടറില്‍ പഠിച്ച് വാക്കുകള്‍ മറ്റൊരാള്‍ക്ക് അയാളുടെ കമ്പ്യൂട്ടറില്‍ ഉപയോഗിയ്ക്കാം. ഒരു വെബ് ഇന്റര്‍ഫേസ് വഴി ഈ പദസഞ്ചയങ്ങളെ സിങ്ക് ചെയ്താല്‍ നമ്മുടെ കോര്‍പ്പസ് പ്രൊജക്റ്റിന് അതൊരു മുതല്‍ക്കൂട്ടാകും. അറിയാതെ ഏതെങ്കിലും തെറ്റിപഠിപ്പിച്ചാല്‍ ഒരു manual edit ലൂടെ പരിഹരിയ്ക്കാവുന്നതുമാണ്.

പാംഗോ, ജിടികെ, ആസ്പെല്‍ എന്നി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ലൈബ്രറികളാണ് സുലേഖയുടെ അടിത്തറ. ആസ്പെല്‍ സ്പെല്ലിങ്ങ് തിരുത്തലിനും നിര്‍ദ്ദേശങ്ങള്‍ക്കും, പദപഠനത്തിനും ഉപയോഗിയ്ക്കുമ്പോള്‍, പാംഗോ, വാക്കുകള്‍ കൈകാര്യം ചെയ്യാന്‍ ഉപയോഗിയ്ക്കുന്നു. ജിടികെ UI യ്ക്കും. ഇതിനു പുറമേ ഇന്റലിജന്റ് ട്രാന്‍സ്ലിറ്ററേഷന് വേണ്ടി C യില്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത ഒരു മലയാളം word level transliteration engine ഉം ഉണ്ട്. അത് ഒരു സ്വതന്ത്ര API ആക്കി മാറ്റുവാന്‍ ശ്രദ്ധിയ്ക്കുന്നുണ്ട്. പ്രശസ്ത ടെക്സ്റ്റ് എഡിറ്ററായ gedit ന്റെ കോഡിലെ ചില ഭാഗങ്ങള്‍ ഹാക്ക് ചെയ്താണ് എഡിറ്ററിന്റെ അടിത്തറ ഇട്ടിരിയ്ക്കുന്നത്. അതുകൊണ്ട് തന്നെ gedit നെ സുലേഖ കോഡ് ഉപയോഗിച്ച് കമ്പൈല്‍ ചെയ്ത് പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തുകയും ആവാം എന്നൊരു സ്വപ്നവും ഉണ്ട്.

വികസന പ്രക്രിയയുടെ പകുതിയോളം പൂര്‍ത്തിയായ സുലേഖയുടെ കോഡ് സ്വ.മ.കയുടെ സാവന്നയിലെ ജിറ്റില്‍ (GIT : Source Code Control System) നിന്നെടുത്ത് പരിശോധിയ്ക്കാവുന്നതാണ്. പൂര്‍ണ്ണമായും ഉപയോഗയോഗ്യമാവണമെങ്കില്‍ കുറച്ചു കൂടി കാത്തിരിയ്ക്കേണ്ടി വരും.

കുറിപ്പ്: ഗിറ്റ് സോഴ്സ് കോഡ് നിയന്ത്രണോപാധി ഉപയോഗിയ്ക്കാനുള്ള നിര്‍ദ്ദേശങ്ങള്‍

Project Idea, Design : Praveen A (Inspired by Google Transliterate) Design, Algorithm, Development: Santhosh Thottingal License: GPL v3 or later version

നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക. പെട്ടെന്ന് സംരംഭം പൂര്‍ത്തിയാക്കാന്‍ ഇതിന്റെ വികസനപ്രക്രിയയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഡെവലപ്പേഴ്സിനെ സ്വാഗതം ചെയ്യുന്നു.

For Developers:

സുലേഖയില്‍ ഇനി ചെയ്യാനുള്ളത്:

  1. ഓണ്‍സ്ക്രീന്‍ കീബോര്‍ഡ്- Coding and Integration
  2. Session dictionary/System dictionary Handling
  3. Fixing some bugs in Transliteration system, especially the letters after Chillu.- need a small correction in the algorithm
  4. Implementing the Editor Menu functions, File Handling
  5. Tuning Aspell configuration for the Edit distance optimization for the best suggestions, Currently the suggestion list is too big and suggestion words include words with more than 2 edit distance. I think using the Ultra Mode of Aspell will solve this problem
  6. Handling the edit inside the word
  7. Web Integration

To build the code;

./configure

make


To run:

For editor :

sulekha

For standalone transliterator

sulekha manglishword

http://santhoshtr.livejournal.com/7336.html

എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ

ഒരു സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സംരംഭം