OpenstreetMapPressNote: Difference between revisions

No edit summary
No edit summary
Line 18: Line 18:
കൂടാതെ ഈ മാപ്പുകള്‍ ജനങ്ങള്‍ക്കു് പ്രയോജനം ചെയ്യുന്നവയാണു്. ഒരു സമ്മേളനം നടക്കുന്ന സ്ഥലം കാട്ടിത്തരാനും അവിടെയെത്താനുള്ള വഴി പങ്കെടുക്കുന്നവര്‍ക്കു് പറഞ്ഞുകൊടുക്കാനും സമ്മേളനത്തിന്റെ വെബ് പേജില്‍ ഈ ഭൂപടങ്ങള്‍ ഉള്‍പ്പെടുത്താനാവും. മാത്രമല്ല, പുതിയൊരു സ്ഥലത്തേക്കു പോകുന്നതിനു മുമ്പു് അവെടെയെത്താനുള്ള വഴി മനസിലാക്കാനും ഇത്തരം ഭൂപടങ്ങള്‍ എല്ലാവര്‍ക്കും ഉപയോഗപ്രദമാകും.

പൊതു ഉപയോഗത്തിനുള്ള ഇത്തരം ഭൂപടങ്ങള്‍ ആവശ്യമുണ്ടു്, വിശേഷിച്ചു് പ്രാദേശിക പ്രാധാന്യമുള്ള സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളുന്നവ. അവ നിര്‍മ്മിക്കുന്നതിനുള്ള സമൂഹത്തിന്റെ മാര്‍ഗ്ഗമാണു് ഭൂപടനിര്‍മ്മാണത്തിനുള്ള ചെറിയ ഗ്രൂപ്പുകള്‍. ഇത്തരം ശ്രമങ്ങള്‍ മുമ്പുണ്ടാകാതിരുന്നതു് അതു് ദുസ്സാദ്ധ്യമോ അസാദ്ധ്യമോ ആയിരുന്നതുകൊണ്ടാണു്. ഇന്റര്‍നെറ്റിന്റെ ആവിര്‍ഭാവവും സഹകരണത്തിനും വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനും അതു് ഏകിയ സൌകര്യവുമാണു് ഇക്കാര്യം സാദ്ധ്യമാക്കിയതു്. മിക്ക ഭൂപടങ്ങളും ഉപയോഗിക്കുന്നതിനു് സാങ്കേതികമോ നിയമപരമോ ആയ പരിമിതികളുണ്ടു് ഉദാ: ഗൂഗിള്‍ മാപ്പുകള്‍. ഇതു് മറികടക്കുന്നതിനും സ്വതന്ത്രമായ ഉപയോഗിക്കുന്നതിനും ഭൂപടങ്ങള്‍ ലഭ്യമാക്കുന്നതിനായാണു് ഓപ്പണ്‍സ്ട്രീറ്റ്മാപ് (openstreetmap) എന്ന പദ്ധതി തുടങ്ങിയതു്. ഈ പദ്ധതിയിലൂടെ വോളന്റിയര്‍മാര്‍ ശേഖരിക്കുന്ന വിവരം എല്ലാവര്‍ക്കും സ്വതന്ത്രമായി ഉപയോഗിക്കാവുന്നതാണ്. സ്വതന്ത്രസോഫ്റ്റ്‌വേറിനു പിന്നിലുള്ള ചിന്താഗതി തന്നെയാണ് ഓപ്പണ്‍സ്ട്രീറ്റ്മാപ്പിനു പിന്നിലുമുള്ളത്.
പൊതു ഉപയോഗത്തിനുള്ള ഇത്തരം ഭൂപടങ്ങള്‍ ആവശ്യമുണ്ടു്, വിശേഷിച്ചു് പ്രാദേശിക പ്രാധാന്യമുള്ള സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളുന്നവ. അവ നിര്‍മ്മിക്കുന്നതിനുള്ള സമൂഹത്തിന്റെ മാര്‍ഗ്ഗമാണു് ഭൂപടനിര്‍മ്മാണത്തിനുള്ള ചെറിയ ഗ്രൂപ്പുകള്‍. ഇത്തരം ശ്രമങ്ങള്‍ മുമ്പുണ്ടാകാതിരുന്നതു് അതു് ദുസ്സാദ്ധ്യമോ അസാദ്ധ്യമോ ആയിരുന്നതുകൊണ്ടാണു്. ഇന്റര്‍നെറ്റിന്റെ ആവിര്‍ഭാവവും സഹകരണത്തിനും വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനും അതു് ഏകിയ സൌകര്യവുമാണു് ഇക്കാര്യം സാദ്ധ്യമാക്കിയതു്. മിക്ക ഭൂപടങ്ങളും ഉപയോഗിക്കുന്നതിനു് സാങ്കേതികമോ നിയമപരമോ ആയ പരിമിതികളുണ്ടു് ഉദാ: ഗൂഗിള്‍ മാപ്പുകള്‍. ഇതു് മറികടക്കുന്നതിനും സ്വതന്ത്രമായ ഉപയോഗിക്കുന്നതിനും ഭൂപടങ്ങള്‍ ലഭ്യമാക്കുന്നതിനായാണു് ഓപ്പണ്‍സ്ട്രീറ്റ്മാപ് (openstreetmap) എന്ന പദ്ധതി തുടങ്ങിയതു്. ഈ പദ്ധതിയിലൂടെ വോളന്റിയര്‍മാര്‍ ശേഖരിക്കുന്ന വിവരം എല്ലാവര്‍ക്കും സ്വതന്ത്രമായി ഉപയോഗിക്കാവുന്നതാണ്. സ്വതന്ത്രസോഫ്റ്റ്‌വേറിനു പിന്നിലുള്ള സ്വതന്ത്രചിന്താഗതി തന്നെയാണ് ഓപ്പണ്‍സ്ട്രീറ്റ്മാപ്പിനു പിന്നിലുമുള്ളത്.

അതുകൊണ്ടു്, പോലീസിന്റെ ശങ്ക അസ്ഥാനത്താണെന്നും ഇത്തരം ഉപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ശ്രമിക്കുന്നതു് ബാലിശവും ജനാധിപത്യ വിരുദ്ധവുമാണെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.
അതുകൊണ്ടു്, പോലീസിന്റെ ശങ്ക അസ്ഥാനത്താണെന്നും ഇത്തരം ഉപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ശ്രമിക്കുന്നതു് ബാലിശവും ജനാധിപത്യ വിരുദ്ധവുമാണെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.