To register a new account on this wiki, contact us

SFD/SMC: Difference between revisions

From FSCI Wiki
Jump to navigation Jump to search
Line 42: Line 42:


===കാര്യപരിപാടികള്‍===
===കാര്യപരിപാടികള്‍===
'''September 14 ''' 3 PM Onwards
==September 14==
3 PM Onwards
* ''' സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യ ദിന പരിപാടികളുടെ ഉത്ഘാടനവും സോഫ്റ്റ്‌വെയറുകളുടെ പ്രകാശനവും'''  
* ''' സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യ ദിന പരിപാടികളുടെ ഉത്ഘാടനവും സോഫ്റ്റ്‌വെയറുകളുടെ പ്രകാശനവും'''  
കെ വേണു
കെ വേണു


എന്‍ പി രാജേന്ദ്രന്‍  
എന്‍ പി രാജേന്ദ്രന്‍ (മാതൃഭൂമി)


പി പി രാമചന്ദ്രന്‍
പി പി രാമചന്ദ്രന്‍
Line 53: Line 54:




'''September 15 ''' 10 AM onwards
==September 15 ==
 
10 AM onwards




*''' മലയാളം കമ്പ്യൂട്ടിങ്ങ് ചര്‍ച്ചകളും എക്സിബിഷനും'''
*''' മലയാളം കമ്പ്യൂട്ടിങ്ങ് ചര്‍ച്ചകളും എക്സിബിഷനും'''
ഉത്ഘാടനം: രാജാജി മാത്യു തോമസ് എം എല്‍ എ (മാതൃഭൂമി)
ഉത്ഘാടനം: രാജാജി മാത്യു തോമസ് എം എല്‍ എ  


* '''അവതരണം: മലയാള കമ്പ്യൂട്ടിങ്ങിന്റെ ചരിത്രം: സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പങ്ക് '''
* '''അവതരണം: മലയാള കമ്പ്യൂട്ടിങ്ങിന്റെ ചരിത്രം: സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പങ്ക് '''

Revision as of 08:43, 12 September 2007

സ്വതന്ത്ര സോഫ്റ്റ്‌വെയറും മലയാളം കമ്പ്യൂട്ടിങ്ങും: സോഫ്റ്റ്‌വെയര്‍ സ്വാതന്ത്യ ദിനാഘോഷം

സെപ്റ്റംബര്‍ 14-15, ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാള്‍, തൃശ്ശൂര്‍


പ്രിയ സുഹൃത്തുക്കളെ,

അതിവേഗത്തില്‍ നിത്യജീവിതത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്ന വിവരസാങ്കേതിക വിദ്യയുടെ മാനുഷികവും ജനാധിപത്യപരവുമായ മുഖവും ധിഷണയുടെ പ്രതീകവുമാണ് സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍. വിജ്ഞാനത്തിന്റെ സ്വതന്ത്ര കൈമാറ്റത്തിലൂടെ പരമ്പരകളായി നാം ആര്‍ജ്ജിച്ച കഴിവുകള്‍ ചങ്ങലകളും മതിലുകളും ഇല്ലാതെ ഡിജിറ്റല്‍ യുഗത്തില്‍ ഏവര്‍ക്കും ലഭ്യമാക്കുന്നതിനും ലോകപുരോഗതിയ്ക്ക് ഉപകാരപ്പെടുത്തുന്നതിനും സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ നിലകൊള്ളുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ വാഗ്ദാനം ചെയ്യുന്ന മനസ്സിലാക്കാനും പകര്‍ത്താനും നവീകരിയ്ക്കാനും പങ്കുവെയ്ക്കാനുമുള്ള സ്വാതന്ത്ര്യമാണ് സ്വതന്ത്രമായ വിവരവികസനസമ്പ്രദായത്തിന്റെ അടിത്തറ. ഈ സ്വാതന്ത്ര്യങ്ങളെ ജനമദ്ധ്യത്തിലേയ്ക്ക് കൊണ്ടുവരാനും പ്രചരിപ്പിക്കാനും ഓരോ വര്‍ഷവും സെപ്റ്റംബര്‍ 15 സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിനമായി ലോകമെങ്ങും ആഘോഷിക്കപ്പെടുന്നു.


ഈ വര്‍ഷത്തെ സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിനം നാം സ്വതന്ത്ര മലയാളഭാഷാ കമ്പ്യൂട്ടിങ്ങ് എന്ന പ്രമേയത്തെ ആസ്പദമാക്കി കൊണ്ടാടുന്നു. മലയാളഭാഷയെ അതിന്റെ തനിമയും സൌന്ദര്യവും ചോരാതെ ഡിജിറ്റല്‍ ഭാവിയിലേക്കു നയിക്കുവാന്‍ വേണ്ടി വികസിപ്പിച്ച സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ പരിചയപ്പെടുന്നതിനു ഭാഷാ കമ്പ്യൂട്ടിങ്ങിന്റെ ഭാവി, അതു നേരിടുന്ന വെല്ലുവിളികള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനുമായി ഈ വരുന്ന സെപ്റ്റംബര്‍ 14-15 തിയ്യതികളില്‍ തൃശ്ശൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നാം സമ്മേളിക്കുന്നു.


നിരവധി സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ മലയാളഭാഷയ്ക്കു സമ്മാനിച്ച സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മയായ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് അവരുടെ സൃഷ്ടികള്‍ മലയാളികള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നു. സെപ്റ്റംബര്‍ 15 -നു മലയാളം കമ്പ്യൂട്ടിങ്ങ് എക്സിബിഷനും വിദഗ്ധര്‍ പങ്കെടുക്കുന്ന മലയാളഭാഷയുടെ കമ്പ്യൂട്ടിങ്ങ് ഭാവിയെ പറ്റിയുള്ള ചര്‍ച്ചകളും ഉണ്ടായിരിയ്ക്കും.


ഏവര്‍ക്കും സ്വാഗതം


സെപ്റ്റംബര്‍ 14 വെള്ളിയാഴ്ച

വൈകീട്ട് 3 മണിമുതല്‍. സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിന പരിപാടികളുടെ ഉദ്ഘാടനവും മലയാളം പാക്കേജുകളുടെ പ്രകാശനവും

സെപ്റ്റംബര്‍ 15 ശനി

9.30 മുതല്‍ മലയാളം കമ്പ്യൂട്ടിങ്ങ് എക്സിബിഷനും ചര്‍ച്ചകളും

പുറത്തിറക്കുന്ന സോഫ്റ്റ്‌വെയര്‍ പാക്കേജുകള്‍

  • മീര മലയാളം യൂണിക്കോഡ് ഫോണ്ട്
  • ഗ്നു ആസ്പെല്‍ സ്പെല്‍ ചെക്കര്‍
  • ടക്സ് ടൈപ്പ് മലയാളം ടൈപ്പിങ്ങ് പഠനസഹായി
  • സ്വനലേഖ മലയാളം ശബ്ദാത്മക നിവേശക രീതി
  • ധ്വനി - മലയാളം ടെക്സ്റ്റ് ടു സ്പീച്ച്
  • ശാരിക - മലയാളം സ്പീച്ച് ടു ടെക്സ്റ്റ്
  • ലളിത - നിവേശക രീതി


കാര്യപരിപാടികള്‍

September 14

3 PM Onwards

  • സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യ ദിന പരിപാടികളുടെ ഉത്ഘാടനവും സോഫ്റ്റ്‌വെയറുകളുടെ പ്രകാശനവും

കെ വേണു

എന്‍ പി രാജേന്ദ്രന്‍ (മാതൃഭൂമി)

പി പി രാമചന്ദ്രന്‍

സിവിക് ചന്ദ്രന്‍


September 15

10 AM onwards


  • മലയാളം കമ്പ്യൂട്ടിങ്ങ് ചര്‍ച്ചകളും എക്സിബിഷനും

ഉത്ഘാടനം: രാജാജി മാത്യു തോമസ് എം എല്‍ എ

  • അവതരണം: മലയാള കമ്പ്യൂട്ടിങ്ങിന്റെ ചരിത്രം: സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പങ്ക്
  • അവതരണം: യുണിക്കോഡ് ചില്ലക്ഷര ചര്‍ച്ചയുടെ വിലയിരുത്തലും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ നിലപാടും

ഉച്ചക്ക് ശേഷം:

  • പ്രബന്ധാവതരണം: തിരമൊഴി (മലയാളം ഹൈപ്പര്‍ ടെക്സ്റ്റ്) പ്രയോഗവും സാദ്ധ്യതകളും: പി പി രാമചന്ദ്രന്‍
  • ചര്‍ച്ച: ഇ-മലയാളം

വിഷയാവതരണം: ഡോ. സി എസ് വെങ്കിടേശ്വരന്‍

പങ്കെടുക്കുന്നവര്‍:

എന്‍ പി രാജേന്ദ്രന്‍

എ വി ശ്രീകുമാര്‍(ഡി സി ബുക്സ് )

ബെന്നി (വെബ്ദുനിയ)

രാജഗോപാല്‍(ജനയുഗം)

മഹേഷ് മംഗലാട്ട് (തര്‍ജ്ജനി)

മോഡറേറ്റര്‍: കെ സി നാരായണന്‍

സംഘാടനം

സഹകരണം

  • പി ജി സെന്റര്‍‌
  • മലയാള പഠനകേന്ദ്രം
  • ബോധി
  • തേര്‍ഡ് ഐ
  • എം ഇ എസ് കോളേജ് ഓഫ് എന്‍‌ജിനീയറിങ് , കുറ്റിപ്പുറം
  • സ്വതന്ത്ര സോഫ്ട്‌വെയര്‍ ഉപയോക്തൃ സംഘങ്ങള്‍- പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം