സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/ചോദ്യോത്തരങ്ങള്‍: Difference between revisions
ഗ്നു എന്നാലെന്താണ്? ഗ്നു/ലിനക്സ് എവിടുന്ന് ലഭിക്കും? |
|||
| Line 14: | Line 14: | ||
ഫ്രീ സോഫ്റ്റ്‌വെയര്‍ എന്നത് കൊണ്ട് സ്വാതന്ത്ര്യമാണ് ഉദ്ദേശിക്കുന്നത്. വിലയല്ല. | ഫ്രീ സോഫ്റ്റ്‌വെയര്‍ എന്നത് കൊണ്ട് സ്വാതന്ത്ര്യമാണ് ഉദ്ദേശിക്കുന്നത്. വിലയല്ല. | ||
സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ ചിലപ്പോള്‍ സൌജന്യമായിരിയ്ക്കും .പക്ഷെ സൌജന്യമായി ലഭിയ്ക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആകണമെന്നില്ല. സൌജന്യമായതും സ്വതന്ത്രമല്ലാത്തതുമായ സോഫ്റ്റ്‌വെയറുകളെ ഫ്രീവെയര്‍ എന്ന് വിളിയ്ക്കുന്നു. | സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ ചിലപ്പോള്‍ സൌജന്യമായിരിയ്ക്കും. പക്ഷെ സൌജന്യമായി ലഭിയ്ക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആകണമെന്നില്ല. സൌജന്യമായതും സ്വതന്ത്രമല്ലാത്തതുമായ സോഫ്റ്റ്‌വെയറുകളെ ഫ്രീവെയര്‍ എന്ന് വിളിയ്ക്കുന്നു. | ||
==സ്വതന്ത്ര സോഫ്റ്റുവെയറുകള്‍ക്കു് വ്യാജനില്ലേ?== | |||
സ്വതന്ത്ര സോഫ്റ്റുവെറിന്റെ ഓരോ പകര്‍പ്പും ഒറിജിനലാണു്. ഒരോരുത്തര്‍ക്കും സോഫ്റ്റുവെയര്‍ ഉപയോഗിയ്ക്കാനും പങ്കുവെയ്ക്കാനുമുള്ള അവകാശം നിയമപരമായി തന്നെ ഓരോ സ്വതന്ത്ര സോഫ്റ്റുവെയര്‍ രചയിതാവും ഉറപ്പു് വരുത്തിയിട്ടുണ്ടു്. ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങള്‍ അംഗീകരിച്ച ജനീവ കരാര്‍ പ്രകാരം സോഫ്റ്റുവെയര്‍ എന്നതു് പകര്‍പ്പാവകാശ നിയമം വഴി സംരക്ഷിയ്ക്കപ്പെട്ടിട്ടുള്ള കലാസൃഷ്ടിയാണു്. ഓരോ സോഫ്റ്റുവെയറിലുമുള്ള പൂര്‍ണ്ണാവകാശം അതിന്റെ രചയിതാവിലധിഷ്ടിതമാണു്. സ്വതന്ത്ര അനുമതി പത്രങ്ങളിലൂടെ ഓരോ രചയിതാവിനുമുള്ള ഈ അവകാശം ഓരോ ഉപയോക്താക്കളിലും എത്തിച്ചേരുന്നു. കുത്തക സോഫ്റ്റുവെയറുകള്‍ പകര്‍പ്പാവകാശനിയമം നല്‍കുന്നതിലുമതികം നിയന്ത്രണങ്ങള്‍ ഓരോ ഉപയോക്താക്കളിലും അടിച്ചേല്‍പ്പിയ്ക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ സ്വതന്ത്ര സോഫ്റ്റുവെയറുകള്‍ ഈ നിയന്ത്രണങ്ങള്‍ കൂടി ഇളവു് ചെയ്തു് ഉപയോക്താക്കളെ മോചിതരാക്കുന്നു. | |||
==ഗ്നു എന്നാലെന്താണ്?== | ==ഗ്നു എന്നാലെന്താണ്?== | ||
സ്വതന്ത്ര സോഫ്റ്റുവെയര്‍ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ [http://ml.wikipedia.org/wiki/റിച്ചാര്‍ഡ്_സ്റ്റാള്‍മാന്‍ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍] യുണിക്സ് പോലുള്ളൊരു സ്വതന്ത്ര സോഫ്റ്റുവെയര്‍ പ്രവര്‍ത്തക സംവിധാനം (Operating System) വികസിപ്പിച്ചെടുക്കാനായി 1984 ല്‍ തുടങ്ങിയ സംരംഭമാണു് ഗ്നു. ഗ്നു യുുണിക്സല്ല (GNU's Not Unix) എന്നാണു് ഗ്നു എന്നതിന്റെ പൂര്‍ണ്ണരൂപം. | |||
==ലിനക്സ് എന്നാലെന്താണ്?== | ==ലിനക്സ് എന്നാലെന്താണ്?== | ||
==ഗ്നു/ലിനക്സ് എവിടുന്ന് ലഭിക്കും?== | ==ഗ്നു/ലിനക്സ് എവിടുന്ന് ലഭിക്കും?== | ||
ഗ്നു/ലിനക്സ് സിഡി/ഡിവിഡികള്‍ ഓരോ വിതരണത്തിന്റേയും വെബ്സൈറ്റുകളില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണു്. പല കമ്പ്യൂട്ടര്‍ മാഗസിനുകളും പുതിയ ഗ്നു/ലിനക്സ് പതിപ്പുകളുള്‍പ്പെടുത്താറുണ്ടു്. ഐടി@സ്കൂള്‍ ഗ്നു/ലിനക്സ് എന്ന പേരിലുള്ള ഡൌബിയന്‍ ഗ്നു/ലിനക്സിന്റെ സ്കൂളുകളിലുപയോഗിയ്ക്കാനനുയോജ്യമായ സോഫ്റ്റുവെയറുകളുള്‍പ്പെടുത്തിയ പതിപ്പു് നിങ്ങളുടെ തൊട്ടടുത്ത ഹൈസ്കൂളില്‍ നിന്നും ലഭ്യമാണു്. | |||
==ഗ്നു/ലിനക്സ് എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാം?== | ==ഗ്നു/ലിനക്സ് എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാം?== | ||