Difference between revisions of "സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/ചോദ്യോത്തരങ്ങള്‍"

വിതരണങ്ങളെക്കുറിച്ചു് വിശദമാക്കി
 
(വിതരണങ്ങളെക്കുറിച്ചു് വിശദമാക്കി)
Line 27: Line 27:

==എനിക്ക് ഇംഗ്ലീഷ് അറിവ് കുറവാണ് . ഗ്നു/ലിനക്സ് മലയാളത്തില്‍ ഇന്സ്റ്റാള്‍ ചെയ്യാമോ?==
==എനിക്ക് ഇംഗ്ലീഷ് അറിവ് കുറവാണ് . ഗ്നു/ലിനക്സ് മലയാളത്തില്‍ ഇന്സ്റ്റാള്‍ ചെയ്യാമോ?==
ഡെബിയന്‍, ഫെഡോറ എന്നിവയുടെ പുതിയ പതിപ്പുകള്‍ മലയാളത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനു് സജ്ജമാക്കിയിട്ടുണ്ടു്.
==ഡെബിയന്‍, ഫെഡോറ, ഉബുണ്ടു എന്നിവ എന്താണ്?==
==ഡെബിയന്‍, ഫെഡോറ, ഉബുണ്ടു എന്നിവ എന്താണ്?==
കുത്തക സോഫ്റ്റുവെയറുകള്‍ ഒരൊറ്റ സ്ഥാപനം വികസിപ്പിച്ചെടുക്കുന്നതിനു് വിപരീതമായി സ്വതന്ത്ര സോഫ്റ്റുവെയറുകള്‍ വികസിപ്പിയ്ക്കുന്നതു് പല കൂട്ടായ്മകളാണു്. ഈ ചിതറിക്കിടക്കുന്ന പ്രോഗ്രാമുകളെയെല്ലാം എളുപ്പത്തിലുപയോഗിയ്ക്കാവുന്ന രീതിയില്‍ ഒരിടത്തു് ലഭ്യമാക്കുന്ന ധര്‍മ്മമാണു് ഗ്നു/ലിനക്സ് വിതരണങ്ങള്‍ (distributions) ചെയ്യുന്നതു്. [http://debian.org ഡെബിയന്‍], [http://fedoraproject.org ഫെഡോറ], [http://ubuntu.com ഉബുണ്ടു] എന്നിവ ജനകീയമായ പൊതുവായ ഉപയോഗത്തിനുള്ള വിതരണങ്ങളാണു്. മള്‍ട്ടിമീഡിയ, ബയോ ടെക്നാളജി, വിദ്യാഭ്യാസം തുടങ്ങി ചില പ്രത്യേക മേഖലയിലുള്ളവര്‍ക്കുപയോഗിയ്ക്കാനായി തിരഞ്ഞെടുത്ത സോഫ്റ്റുവെയറുകളുള്‍ക്കൊള്ളുന്നവയുള്‍പ്പെടെ നൂറു കണക്കിനു് വിതരണങ്ങള്‍ ലഭ്യമാണു്. എല്ലാ വിതരണങ്ങളും ഒരേ സോഫ്റ്റുവെയറുകള്‍ ‍തന്നെയാണുള്‍പ്പെടുത്തുന്നെങ്കിലും സ്വതന്ത്ര സോഫ്റ്റുവെയറിനോടുള്ള കമ്മിറ്റ്മെന്റ് (സ്വതന്ത്ര സോഫ്റ്റുവെയറുകള്‍ മാത്രമുള്‍പ്പെടുത്തുന്നവയും അല്ലാത്തവയും സ്വയം വികസിപ്പിയ്ക്കുന്ന സോഫ്റ്റുവെയറുകള്‍ സ്വതന്ത്രമാക്കുന്നവയും അല്ലാത്തവയും), പുതിയ പതിപ്പുകളിറങ്ങുന്നതിനെടുക്കുന്ന സമയം (ആറു് മാസം മുതല്‍ രണ്ടു് വര്‍ഷത്തിലധികം വരെ), സോഫ്റ്റുവയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന രീതി (സിഡി/ഡിവിഡി ഉപയോഗിച്ചോ ഇന്റര്‍നെറ്റില്‍ നിന്നും നേരിട്ടോ സോഴ്സ് കോഡുകള്‍ അപ്പപ്പോള്‍ കമ്പൈല്‍ ചെയ്തെടുത്തോ ഇന്‍സ്റ്റാള്‍ ചെയ്യുന്നവ), സഹജമായി ലഭ്യമാക്കുന്ന സോഫ്റ്റുവെയറുകള്‍, വിതരണങ്ങളുടെ ഭരണപരമായ തീരുമാനങ്ങളെടുക്കുന്ന രീതി (പൂര്‍ണ്ണമായും ജനാധിപത്യപരമായി വോട്ടെടുപ്പിലൂടെ ഭരണാധികാരികളെ തിരഞ്ഞെടുക്കുന്നതു് മുതല്‍ ഒരാള്‍ അല്ലെങ്കില്‍ ഒരു കമ്പനി തീരുമാനിയ്ക്കുന്നതു് വരെ), ചമയം (പല നിറത്തിലുള്ള പണിയിട പശ്ചാത്തലം രംഗവിതാനം തുടങ്ങിയവ). ഓരോ വിതരണത്തിന്റേയും പുതിയ പതിപ്പുകളേയും പുതിയ വിതരണങ്ങളേയുകുറിച്ചറിയാന്‍ [http://distrowatch.com/ ഡിസ്ട്രോവാച്ച്] എന്ന വൈബ്സൈറ്റ് സന്ദര്‍ശിയ്ക്കുക.
==സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ചാരിറ്റിയായാണോ?==
==സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ചാരിറ്റിയായാണോ?==
==സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് പണമുണ്ടാക്കാന്‍ പറ്റില്ലെന്ന് കേട്ടു. ശരിയാണോ?==
==സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് പണമുണ്ടാക്കാന്‍ പറ്റില്ലെന്ന് കേട്ടു. ശരിയാണോ?==
Line 50: Line 54:
==ഗ്നു/ലിനക്സ് ഉപയോഗിക്കാന്‍ വിഷമമാണെന്ന് കേട്ടു. ശരിയാണോ?==
==ഗ്നു/ലിനക്സ് ഉപയോഗിക്കാന്‍ വിഷമമാണെന്ന് കേട്ടു. ശരിയാണോ?==
കേട്ടത് വിശ്വസിക്കേണ്ട. ഉപയോഗിച്ച് നോക്കിയിട്ടു പറയൂ. കാണാന്‍ പോണ പൂരം പറഞ്ഞറിയിക്കണോ :)
കേട്ടത് വിശ്വസിക്കേണ്ട. ഉപയോഗിച്ച് നോക്കിയിട്ടു പറയൂ. കാണാന്‍ പോണ പൂരം പറഞ്ഞറിയിക്കണോ :)
==മലയാളത്തില്‍ മാത്രം കമ്പ്യൂട്ടര്‍ ഉപയോഗിയ്ക്കുന്നതു് വിവരസാങ്കേതിക മേഖലയിലെ ജോലി സാധ്യതയെ ബാധിയ്ക്കുമോ?==
ഇല്ല. വിവരസാങ്കേതിക മേഖലയില്‍ നിങ്ങളുടെ പല കഴിവുകളേയും വിശകലനം ചെയ്താണു് ജോലിയ്ക്കെടുക്കണോ വേണ്ടയോ എന്നു് തീരുമാനിയ്ക്കുന്നതു്. മറ്റു് പല എഞ്ചിനീയറിങ്ങ് ശാഖകളിലേയും വിദ്യാര്‍ത്ഥികള്‍ വിവരസാങ്കേതികവിദ്യയില്‍ ജോലി ചെയ്യുന്നതു് ഇതിനു് തെളിവാണു്.
==മലയാളത്തില്‍ പ്രോഗ്രാം ചെയ്യാന്‍ പറ്റില്ല എന്നിരിക്കെ ഐടി തൊഴില്‍ സാധ്യതകളെ ഇത് പ്രതികൂലമായി ബാധിക്കില്ലേ?==
ഇല്ല. പ്രോഗ്രാമിങ്ങിനു് വേണ്ടതു് ലോജിക്കലായി ചിന്തിയ്ക്കാനും കാര്യങ്ങള്‍ വിശകലനം ചെയ്തു് പരിഹാരങ്ങള്‍ നിര്‍ദ്ദേശിയ്ക്കാനുമുള്ള കഴിവാണു്. നിങ്ങളുപയോഗിയ്ക്കുന്ന വിനിമയതലം (interface) ഏതു് ഭാഷയിലാണെന്നതു് ഇതിനെ ബാധിയ്ക്കുന്നില്ല.

''ഇനിയും ചോദ്യങ്ങള്‍ ചേര്‍ക്കുക, ഉത്തരങ്ങളും :). ഉത്തരങ്ങളെഴുതുമ്പോള്‍ സഹായകരമായ മറ്റു ലിങ്കുകളും കൊടുക്കാന്‍ ശ്രമിയ്ക്കുക''
''ഇനിയും ചോദ്യങ്ങള്‍ ചേര്‍ക്കുക, ഉത്തരങ്ങളും :). ഉത്തരങ്ങളെഴുതുമ്പോള്‍ സഹായകരമായ മറ്റു ലിങ്കുകളും കൊടുക്കാന്‍ ശ്രമിയ്ക്കുക''
For more questions and answers use http://wiki.binaryfreedom.info/index.php/Switching_to_GNU/Linux_FAQ and translate
For more questions and answers use http://wiki.binaryfreedom.info/index.php/Switching_to_GNU/Linux_FAQ and translate