SFD/SMC: Difference between revisions

/* ''സ്വതന്ത്ര സോഫ്റ്റ്‌വെയറും മലയാളം കമ്പ്യൂട്ടിങ്ങും: സോഫ്റ്റ്‌വെയര്‍ സ്വാതന്ത്യ ദിനാഘോഷം'

Line 7: Line 7:
പ്രിയ സുഹൃത്തുക്കളെ,
പ്രിയ സുഹൃത്തുക്കളെ,

    അതിവേഗത്തില്‍ നിത്യജീവിതത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്ന വിവരസാങ്കേതിക വിദ്യയുടെ മാനുഷികവും ജനാധിപത്യപരവുമായ മുഖവും ധിഷണയുടെ പ്രതീകവുമാണ് സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍. വിജ്ഞാനത്തിന്റെ സ്വതന്ത്ര കൈമാറ്റത്തിലൂടെ പരമ്പരകളായി നാം ആര്‍ജ്ജിച്ച കഴിവുകള്‍  ചങ്ങലകളും മതിലുകളും ഇല്ലാതെ ഡിജിറ്റല്‍ യുഗത്തില്‍ ഏവര്‍ക്കും ലഭ്യമാക്കുന്നതിനും ലോകപുരോഗതിയ്ക്ക് ഉപകാരപ്പെടുത്തുന്നതിനും സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ നിലകൊള്ളുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ വാഗ്ദാനം ചെയ്യുന്ന മനസ്സിലാക്കാനും പകര്‍ത്താനും നവീകരിയ്ക്കാനും പങ്കുവെയ്ക്കാനുമുള്ള സ്വാതന്ത്ര്യമാണ് സ്വതന്ത്രമായ വിവരവികസനസമ്പ്രദായത്തിന്റെ അടിത്തറ. ഈ സ്വാതന്ത്ര്യങ്ങളെ ജനമദ്ധ്യത്തിലേയ്ക്ക് കൊണ്ടുവരാനും പ്രചരിപ്പിക്കാനും ഓരോ വര്‍ഷവും സെപ്റ്റംബര്‍ 15 സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിനമായി ലോകമെങ്ങും ആഘോഷിക്കപ്പെടുന്നു.

ഈ വര്‍ഷത്തെ സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിനം നാം  സ്വതന്ത്ര  മലയാളഭാഷാ കമ്പ്യൂട്ടിങ്ങ് എന്ന പ്രമേയത്തെ ആസ്പദമാക്കി കൊണ്ടാടുന്നു. മലയാളഭാഷയെ അതിന്റെ തനിമയും സൌന്ദര്യവും ചോരാതെ ഡിജിറ്റല്‍ ഭാവിയിലേക്കു നയിക്കുവാന്‍ വേണ്ടി വികസിപ്പിച്ച സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ പരിചയപ്പെടുന്നതിനു ഭാഷാ കമ്പ്യൂട്ടിങ്ങിന്റെ ഭാവി, അതു നേരിടുന്ന വെല്ലുവിളികള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനുമായി ഈ വരുന്ന സെപ്റ്റംബര്‍ 14-15 തിയ്യതികളില്‍ തൃശ്ശൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നാം സമ്മേളിക്കുന്നു.  

നിരവധി സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ മലയാളഭാഷയ്ക്കു സമ്മാനിച്ച സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മയായ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് അവരുടെ സൃഷ്ടികള്‍ മലയാളികള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നു. സെപ്റ്റംബര്‍ 15 -നു മലയാളം കമ്പ്യൂട്ടിങ്ങ് എക്സിബിഷനും വിദഗ്ധര്‍ പങ്കെടുക്കുന്ന മലയാളഭാഷയുടെ കമ്പ്യൂട്ടിങ്ങ്  ഭാവിയെ പറ്റിയുള്ള ചര്‍ച്ചകളും ഉണ്ടായിരിയ്ക്കും.  