Note: Currently new registrations are closed, if you want an account Contact us
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/ഗിറ്റ്
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സോഴ്സ് കോഡ് കൈകാര്യം ചെയ്യാന്‍ ഗിറ്റാണുപയോഗിയ്ക്കുന്നത്. ഇതുപയോഗിയ്ക്കാനുള്ള നിര്‍ദ്ദേശങ്ങളാണിവിടെ.
ആദ്യമായി ഒരു എസ്എസ്എച്ച് കീ നിര്‍മ്മിയ്ക്കുക. സാവന്നയിലെ ഡൌണ്‍ലോഡ് ഏരിയ തുടങ്ങി മറ്റു പല സേവനങ്ങള്‍ക്കും ഇതൊരു അവശ്യ നടപടി ക്രമമാണ്.
ssh-keygen -t dsa
ഇത് സ്വകാര്യ കീയും മറ്റുള്ളവര്‍ക്കുള്ള കീയും സൃഷ്ടിയ്ക്കും. ഇതിനു ശേഷം നിങ്ങളുടെ മറ്റുള്ളവര്‍ക്കുള്ള കീ സാവന്നയില്‍ ചേര്‍ക്കുക.
<a href="https://savannah.nongnu.org/projects/smc">https://savannah.nongnu.org/projects/smc</a> എന്ന വിലാസത്തില്‍ നിങ്ങളുടെ ഉപയോക്താവിന്റെ പേരും അടയാളവാക്കുമുപയോഗിച്ച് അകത്തു കയറിയ ശേഷം, ഇടത് വശത്തുള്ള '<a href="https://savannah.nongnu.org/my/admin/">My Account Conf</a>' എന്ന കണ്ണിയില്‍ ക്ലിക്ക് ചെയ്യുക.
അവിടെ 'Authentication Setup' എന്നതിനടിയില്‍ കൊടുത്തിട്ടുള്ള 'SSH Public key' എന്നതുപയോഗിച്ച് നിങ്ങളുടെ .ssh/id_dsa.pub എന്ന ഫയലിലെ വിവരങ്ങള്‍ ചേര്‍ക്കുക.
ഇത് എല്ലായിടത്തുമെത്താന്‍ ഒരു മണിക്കൂറോളമെടുത്തേയ്ക്കാം.
ഗിറ്റ് ഇന്‍സ്റ്റാള്‍ ചെയ്ത് ക്രമീകരിയ്കാന് താഴെ പറയുന്ന നടപടി ക്രമങ്ങള്‍ പിന്തുടരുക
sudo apt-get install git-core
git config --global user.name "Your Name Comes Here"
git config --global user.email you@yourdomain.example.com
git clone ssh://login@git.sv.gnu.org/srv/git/smc.git
നിങ്ങള്‍ക്കിപ്പോള്‍ smc എന്ന തട്ടും അതിലെ ഫയലുകളും കാണാം. നിങ്ങള്‍ക്ക് വരുത്തേണ്ട മാറ്റങ്ങള്‍ വരുത്തിയതിന് ശേഷം താഴെ പറയുന്ന ആജ്ഞ ഉപയോഗിച്ച് നിങ്ങളുടെ മാറ്റങ്ങള്‍ സാവന്നയിലേയ്ക്കയയ്ക്കാവുന്നതാണ്.
git push login@git.sv.gnu.org:/srv/git/project.git master
<a href="https://savannah.nongnu.org/git/?group=smc">കൂടുതല്‍ വിവരങ്ങള്‍</a>