Note: Currently new registrations are closed, if you want an account Contact us
OpenstreetMapPressNote
Link: http://www.mathrubhumi.com/php/newFrm.php?news_id=123843&n_type=HO&category_id=3&Farc=&previous=Y
This note is issued in light of the news item that appeared in mathrubhumi today in which the Head of the Intelligence Wing, Dr. Siby Mathews, has announced that a letter will be sent to the government demanding that the Kerala mapping project of Google has to be banned.
There is a need for such publicly owned maps ( with read and write privileges), especially ones that highlight areas of local interest. Google is a company that makes maps which contain information relevant to the locality. Most maps (eg: Google/Nokia Maps) actually have legal or technical restrictions on their use, holding back people from using them in creative, productive, or unexpected ways. Openstreetmap is an effort to counter this and offer rights free and accessible data to everyone. Openstreetmap mapping parties are community's way to generate such freely available and community owned data. Just as wikipedia exist for free knowledge ( in the form of text ), openstreetmap exists for collecting and hosting community owned data. Previously, such data generation was not done because it was difficult or impossible. Since the dawn of internet and the consequent ease in collaboration and data sharing, this is now possible.
A few mapping parties have already been conducted and the data collected by volunteers are made available for public consumption without restrictions through the Openstreetmap website ( Technopark, Calicut NIT, Fort Kochi heritage Walk). The Google sponsored mapping party might have followed in their footsteps. The difference is, while the data generated by Google sponsored community mapping parties become read-only and Google owned data, the data generated by openstreetmap mapping parties remain community owned and modifiable.
We, the Free software user's group in Trivandrum , as a free knowledge community has the following to say.
- Mapping parties ( whether openstreetmap or privately sponsored ) come under our constitution's guarantee of free speech. Condemning mapping parties in the name under farcical and short sighted claims of security would be a violation of the democratic governance. Moreover, content generated by such mapping parties are extremely useful for the general public. eg: when organizing an event , pointing out the location in a map thats available online will be useful.
- Government departments are actually giving unnecessary publicity/endorsment to privately held companies like Google by joining this mapping effort. It will be far better if the government where to sponsor openstreetmap mapping parties and generate maps for their own use. Government can also release the data they own ( the land survey information ) through the openstreetmap effort and ensure that all data are publicly owned and need not be licensed from a private company.
- We request all people who take part in the Google sponsored mapping party to share the data they generate with the openstreetmap website so that it will stay in public domian and will be of great use to the general public.
'ഗൂഗിള്‍ മാപ്പിങ് തടയണമെന്നു് ഇന്റലിജന്‍സ് വിഭാഗം' എന്ന ശീര്‍ഷകത്തില്‍ ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ വന്ന വാര്‍ത്തയാണു് ഈ കത്തിനാധാരം. പൊതുജനങ്ങളുടെ ഉപയോഗത്തിനായി പ്രാദേശിക വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭൂപടങ്ങള്‍ ആവശ്യമുണ്ട്. ഇത്തരത്തിലുള്ള ഭൂപടങ്ങള്‍ ലഭ്യമാക്കുന്ന ഒരു കമ്പനി ആണ് ഗൂഗിള്‍. മിക്ക ഭൂപടങ്ങളും ഉപയോഗിക്കുന്നതിനു് സാങ്കേതികമോ നിയമപരമോ ആയ പരിമിതികളുണ്ട് ഉദാ: ഗൂഗിള്‍/നോക്കിയ മാപ്പുകള്‍. ഇതു മറികടക്കുന്നതിനും സ്വതന്ത്രമായ ഉപയോഗിക്കുന്നതിനും ഭൂപടങ്ങള്‍ ലഭ്യമാക്കുന്നതിനായാണു് ഓപ്പണ്‍സ്ട്രീറ്റ്മാപ് (openstreetmap) എന്ന പദ്ധതി തുടങ്ങിയതു്. ഈ പദ്ധതിയിലൂടെ വോളന്റിയര്‍മാര്‍ ശേഖരിക്കുന്ന വിവരം എല്ലാവര്‍ക്കും സ്വതന്ത്രമായി ഉപയോഗിക്കാവുന്നതാണ്. വിജ്ഞാനത്തിന് വിക്കിപ്പീഡിയ എന്നത് പോലെ ഭൂപടങ്ങള്‍ സ്വതന്ത്രമായി നിര്‍മ്മിക്കുന്നതിനുള്ള കൂട്ടായ്മകളാണ് ഓപ്പണ്‍സ്ട്രീറ്റ്മാപ് മാപ്പിങ്ങ് പാര്‍ട്ടികള്‍. ഇത്തരം ശ്രമങ്ങള്‍ മുമ്പുണ്ടാകാതിരുന്നത് അത് ദുസ്സാദ്ധ്യമോ അസാദ്ധ്യമോ ആയിരുന്നതുകൊണ്ടാണു്. ഇന്റര്‍നെറ്റിന്റെ ആവിര്‍ഭാവവും സഹകരണത്തിനും വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനും അതു് ഏകിയ സൌകര്യവുമാണു് ഇക്കാര്യം സാദ്ധ്യമാക്കിയതു്.
മേല്‍പ്പറഞ്ഞതുപോലെയുള്ള ഓപ്പണ്‍സ്ട്രീറ്റ്മാപ് മാപ്പിങ്ങ് പാര്‍ട്ടികള്‍ സംസ്ഥാനത്ത് ഈ അടുത്തിടെ നടത്തുകയുണ്ടായി ( ടെക്നോപാര്‍ക്ക് , കോഴിക്കോട്ടെ NIT, ഫോര്‍ട്ട് കൊച്ചി ഹെരിറ്റേജ് വാക്ക് ). ഈ മാപ്പിങ്ങ് പാര്‍ട്ടികളെ അനുകരിച്ചാവണം ഗൂഗിളും ഇപ്പോള്‍ രംഗത്തേക്കിറങ്ങിയത്. ഗൂഗിള്‍ ഇത്തരത്തില്‍ സമൂഹത്തിന്റെ പങ്കാളിത്തത്തോടെ ശേഖരിക്കുന്ന വിവരങ്ങള്‍ പക്ഷേ ഗൂഗിളീന്റെ കുത്തകായായി മാറുന്നു. മറിച്ച് ഓപ്പണ്‍സ്ട്രീറ്റ് മാപ്പില്‍ ഇത്തരം വിവരങ്ങള്‍ സമൂഹത്തിന്റെ ഉടമസ്ഥതയില്‍ തന്നെ തുടരുന്നു.
വിവരവും അതു കൈകാര്യം ചെയ്യാനുള്ള ഉപകരണങ്ങളും സ്വതന്ത്രമാണെന്നും അതെല്ലാവര്‍ക്കുമുള്ളതാണെന്നും ഉറച്ചു വിശ്വസിക്കുന്ന ഒരു സംഘം ആള്‍ക്കാര്‍ എന്ന നിലയ്ക്ക് സ്വതന്ത്രസോഫ്റ്റ്‌വെയര്‍ യൂസര്‍ഗ്രൂപ്പ് തിരുവനന്തപുരം പറയാനാഗ്രഹിക്കുന്നത് ഇതാണ്
- മാപ്പിങ്ങ് പാര്‍ട്ടികള്‍ എന്നത് നമ്മുടെ ഭരണഘടന നല്‍കുന്ന Freedom of Speech എന്ന അവകാശത്തില്‍ പെടുന്നതാണ്. ഇത് തടയുന്നത് ജനാധിപത്യലംഘനമാണ്. ഈ ഭൂപടങ്ങള്‍ ജനങ്ങള്‍ക്കു് പ്രയോജനം ചെയ്യുന്നവയാണു്. ഉദാ : ഒരു സമ്മേളനം നടക്കുന്ന സ്ഥലം കാട്ടിത്തരാനും അവിടെയെത്താനുള്ള വഴി പങ്കെടുക്കുന്നവര്‍ക്കു് പറഞ്ഞുകൊടുക്കാനും സമ്മേളനത്തിന്റെ വെബ് പേജില്‍ ഈ ഭൂപടങ്ങള്‍ ഉള്‍പ്പെടുത്താനാവും. മാത്രമല്ല, പുതിയൊരു സ്ഥലത്തേക്കു പോകുന്നതിനു മുമ്പു് അവിടെയെത്താനുള്ള വഴി മനസിലാക്കാനും ഇത്തരം ഭൂപടങ്ങള്‍ എല്ലാവര്‍ക്കും ഉപയോഗപ്രദമാകും.
- സര്‍ക്കാര്‍ വകുപ്പുകള്‍ ഓപ്പണ്‍സ്ട്രീറ്റ്മാപ് പോലെയുള്ള സംരംഭങ്ങളോട് സഹകരിക്കുന്നതിന് പകരം ഗൂഗിള്‍ പോലെയുള്ള കമ്പനികള്‍ക് അനാവശ്യമായി പബ്ള്സിറ്റി കൊടുക്കുകയാണ് ഇപ്പോള്‍ ചെയ്തത്. അതിനു പകരം ഇത്തരം മാപ്പിങ്ങ് പാര്‍ട്ടികളെ പ്രോത്സാഹിപ്പിക്കുകയും അവയില്‍ നിന്നു ശേഖരിക്കുന്ന പൊതുജനത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂപടങ്ങളില്‍ സര്‍ക്കാരിന്റെ കൈ വശമുള്ള survey പോലെയുള്ള വിവരങ്ങള്‍ പൊതുജനത്തിന് ലഭ്യമാക്കുകയുമാണ് വേണ്ടത്.
- ഇപ്പോള്‍ നടക്കാന്‍ പോകുന്ന മാപ്പിങ്ങ് പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവര്‍ അവര്‍ ശേഖരിക്കുന്ന വിവരം എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനും അത് സ്വതന്ത്രമായി തുടരും എന്ന് ഉറപ്പ വരുത്തുന്നതിനും വേണ്ടി ഓപ്പണ്‍സ്ട്രീറ്റ് മാപ്പ് വെബ്സൈറ്റില്‍ അപ്‌ലോഡ് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.