Fsug.in

Revision as of 17:19, 19 April 2015 by Soorajkenoth (talk | contribs) (Created page with " = fsug.in = ഇന്ത്യയിലുടനീളം അനേകം സ്വതന്ത്ര സോഫ്റ്റ‍്‍വെയര്‍ കൂട്ടായ...")
(diff) ← Older revision | Latest revision (diff) | Newer revision → (diff)

fsug.in

ഇന്ത്യയിലുടനീളം അനേകം സ്വതന്ത്ര സോഫ്റ്റ‍്‍വെയര്‍ കൂട്ടായ്മകളും പ്രൊജക്റ്റുകളും അതിനോടുനുബന്ധിച്ചുള്ള മറ്റു പ്രസ്ഥാനങ്ങളും ഉണ്ട്. ചിലതിന് സ്വന്തമായി വെബ്‍സൈറ്റുകളുണ്ട്. ചിലത് കേവലം മെയിലിങ്ങ് കൂട്ടായ്മകള്‍ മാത്രമാണ്. ചിലതിന് ഓണ്‍ലൈന്‍ സാന്നിദ്ധ്യം പോലും ഇല്ല. ചിലത് സജീവമാണ്, ചിലത് നിര്‍ജ്ജീവമായി. പുതുതായി ഈ മേഖലയിലേക്ക് വരുന്ന ഒരാള്‍ക്ക് എവിടെ നിന്ന് ഏത് തരത്തിലുള്ള പിന്തുണയൊക്കെയാണ് ലഭിക്കുന്നത് എന്ന് അറിയാനും ബുദ്ധിമുട്ടാണ്. മിക്ക കൂട്ടായ്മകളുടേയും ഡൊമെയില്‍ നെയിം പുതുക്കാതെ അവയുടെ വെബ്‍സൈറ്റ് അപ്രത്യക്ഷമായി.

ഈ ഒരു സാഹചര്യത്തില്‍ എല്ലാ ലിസ്റ്റുകളും അവയെകുറിച്ചുള്ള ഒരു ചെറുവിവരണവും ഒരു സ്ഥലത്തുണ്ടായിരിക്കുകയും അവയ്ക്ക് ഒരു പൊതുസ്വഭാവമുള്ള ഡൊമെയിന്‍ നേയിം ഉണ്ടായിരിക്കുന്നത് നന്നായിരിക്കും എന്ന് തോന്നി. അവരുടെ നിലവിലുളള വെബ് വിലാസം പോയാലും അവയിലേക്ക് എത്താന്‍ ഒരു വഴി ബാക്കിയുണ്ടാവും. അതോടൊപ്പം ഒരു പുതിയ കൂട്ടായ്മ തുടങ്ങുതിനുള്ള ഒരു അടിസ്ഥാന സംവിധാനവും ഇതൊടൊപ്പം ലഭ്യമാക്കാനുള്ള ശ്രമം ഉണ്ട്.


fsug.in നല്‍കുന്ന സേവനങ്ങള്‍.

  1. ഇന്ത്യയിലെ എല്ലാ സ്വതന്ത്രസോഫ്റ്റ്‍വെയര്‍ കൂട്ടായ്മകളിലേക്കും ഏകജാലകം ഉണ്ടാക്കുക.
  2. ഇന്ത്യയിലെ എല്ലാ സ്വതന്ത്രസോഫ്റ്റ്‍വെയര്‍ കൂട്ടായ്മകളെ കുറിച്ചും ഒരു ചെറിയ വിവരണം ലഭ്യമാക്കുക.
  3. പുതിയ ഒരു കൂട്ടായ്മ തുടങ്ങുന്നതിനുള്ള ചുരുങ്ങിയ സൌകര്യം ലഭ്യമാക്കുക.
  4. എല്ലാ സ്വതന്ത്രസോഫ്റ്റ്‍വെയര്‍ പരിപപാടികളെ കുറിച്ചുള്ള വിവരങ്ങളും ലഭ്യമാക്കുക.
  5. നിര്‍ജ്ജീവമായ കൂട്ടായ്മകളുടെ ആര്‍ക്കൈവുകള്‍ സൂക്ഷിക്കുക.