Debian/മലയാളം/ഡെബ്കോണ്‍ഫ്

Revision as of 18:15, 10 April 2007 by Pravs (talk | contribs) (ഡെബ്കോണ്‍ഫ് പരിഭാഷകള്‍ സമര്‍പ്പിയ്ക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ചേര്‍ത്തു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

ഡെബിയന്‍ തയ്യാറാക്കിയിട്ടുള്ള കൂടുതല്‍ പാക്കേജുകളും ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് ആ പാക്കേജിന്റെ ക്രമീകരണത്തിന് സഹായിക്കുന്ന ചോദ്യങ്ങള്‍ ചോദിയ്ക്കുകയും അതിന് മറുപടി പറയാനാവശ്യമായ വിവരണങ്ങളും മുന്നറിയിപ്പുകളും നല്കുകയും ചെയ്യുന്നു. മലയാളം മാത്രം അറിയാവുന്ന ഒരാളെ ഡെബിയന്‍ ഉപയോഗിയ്ക്കാന്‍ പര്യാപ്തമാക്കണമെങ്കില്‍ ഇവയെല്ലാം മലയാളത്തില്‍ ലഭ്യമായിരിയ്ക്കണം.

പരിഭാഷകള്‍ പാക്കേജുകളുടെ പേരില്‍ wishlist ബഗ് ആയി സമര്‍പ്പിച്ചുകൊണ്ടാണ് ഡെബിയന്‍ പാക്കേജുമായി സംയോജിപ്പിയ്ക്കുന്നത്.

ബഗ് സമര്‍പ്പിയ്ക്കേണ്ട നടപടി ക്രമങ്ങള്‍

താഴെ കൊടുത്തിരിയ്ക്കുന്ന ഫോര്‍മാറ്റില്‍ submit@bugs.debian.org എന്ന വിലാസത്തില്‍ ഇമെയിലായി അയച്ചാല്‍ മതി. xorg ഉദാഹരണമായെടുക്കാം.

Package: xorg
Severity: wishlist
Tags: patch l10n

I have completed the Malayalam translation of xorg debconf templates. See the attachment.


Cheers,
    Praveen

ഇമെയിലിന്റെ വിഷയം [INTL:ml] Updated Malayalam debconf template translation of xorg എന്ന് തിരഞ്ഞെടുക്കുകയും പരിഭാഷപ്പെടുത്തിയ po ഫയല്‍ അറ്റാച്ച്മെന്റായി ചേര്‍ക്കുകയും ചെയ്യുക.