മലയാളം/ലേഖനങ്ങള്‍/എബന്‍ മോഗ്ലന്‍/മനസ്സിനെ സ്വതന്ത്രമാക്കാന്‍

Revision as of 16:06, 9 May 2007 by Pravs (talk | contribs)

........... നിര്‍മ്മിയ്ക്കാനും കൊണ്ടു നടക്കാനും വില്‍ക്കാനും പണം ചിലവാകുന്ന ഭൌതിക വസ്തുക്കളാക്കി വിവരത്തെ മാറ്റി. ഇതിനൊപ്പം തന്നെ വിവരം ഉള്‍ക്കൊള്ളുന്ന ഭൌതിക വസ്തുക്കളുടെ നിര്‍മ്മാണത്തിന്റേയും കൊണ്ടു നടക്കലിന്റേയും വില്‍ക്കലിന്റേയും ചിലവിനായി വിവര വിതരണത്തിന്റെ സാമ്പത്തിക സ്ഥിതി ഉടലെടുത്തു. ആ പ്രക്രിയ സ്വത്തവകാശങ്ങളുടെ സൃഷ്ടിയ്ക്ക് -- പടിഞ്ഞാറന്‍ സാമ്പത്തിക ചിന്തയുടെ എല്ലാ കൈവഴികളിലും - എല്ലാവര്‍ക്കും അറിയാമായിരുന്ന നിര്‍മ്മാണ ചിലവിനെ വഹിയ്ക്കുന്നതിനായുള്ള പണം ഉണ്ടാക്കുന്നതിന് - ചുറ്റും വന്നു. ആ പ്രക്രിയയുടെ സാധൂകരണം ഇതിന് പകരം വയ്ക്കാന്‍ മറ്റൊന്നില്ല എന്നതിനെ ആശ്രയിച്ചായിരുന്നു. കാരണം വികരണത്തിന്റെ ഈ രൂപം ഒഴുവാക്കാനാവാത്ത വിധത്തില്‍ വിവരത്തില്‍ നിന്നും ചില ആളുകളെ ഒഴിവാക്കുന്നതില്‍ കലാശിച്ചു. സമൂഹങ്ങള്‍ അവരുടെ സമ്പത്ത് വര്‍ദ്ധിച്ചതിനനുസരിച്ച്, വിവര നിര്‍മ്മാണത്തിലെ സ്വത്തവകാശങ്ങളുടെ ഈ ഒഴിവാക്കപ്പെടുന്ന അവസ്ഥയെ -- ആഗ്രഹിയ്ക്കാത്ത ഒഴിവാക്കപ്പെടുന്ന അവസ്ഥയെ -- സമീപനം ഉറപ്പാക്കാനായി സാമൂഹികവത്കരിച്ച നടപചികളിലൂടെ കുറയ്ക്കാന്‍ ശ്രമിച്ചു. അതുകൊണ്ടു തന്നെ ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടു കൂടി വിവരം നിര്‍മ്മിയ്ക്കാനും കൊണ്ടു നടക്കാനും വില്‍ക്കാനും പണം ചിലവാകുമെന്നും വിവര ചിലവുകള്‍ ഒഴിവാക്കലുണ്ടാക്കുന്ന സ്വത്തവകാശങ്ങള്‍ വഴി തിരിച്ചു പിടിയ്ക്കേണ്ടതാണെന്നും ("നിങ്ങള്‍ പണം മുടക്കിയില്ലെങ്കില്‍ നിങ്ങള്‍ക്ക് ഈ വിവരം കിട്ടില്ല") വിവര വസ്തുക്കളുടെ പരുക്കനായ വിതരണത്തിന്റെ കാഠിന്യം -- വിവര നിര്‍മ്മാണത്തിന്റേയും വിതരണത്തിന്റേയും മാതൃകകളുടെ വിതരണ അനീതി പാതി-സാമൂഹികവത്കരിച്ച സ്ഥാപനങ്ങളെന്ന -- പരിചിതമായ വഴിയിലൂടെ കുറയ്ക്കാം എന്നുമുള്ള വിശ്വാസം പടിഞ്ഞാറ് രൂഢമൂലമായി. ചുരുക്കി പറഞ്ഞാല്‍ അങ്ങനെയാണ് സാങ്കേതിക വിദ്യയുടെ വികാസം എല്ലാവര്‍ക്കും സമീപിയ്ക്കാനുള്ള തടസ്സം നീക്കിയപ്പോള്‍ കാര്യങ്ങള്‍ ഭീകരമാകും വിധം ഭീഷണിയുയര്‍ത്തുന്ന ഘട്ടത്തിലേയ്ക്കെതേതിയത്. പക്ഷേ വിവര നിര്‍മ്മാണത്തിന്റേയും വിതരണത്തിന്റേയും രീതികളെപ്പറ്റി നമ്മുടെ മനസ്സുകള്‍ മാത്രം മാറിയില്ല"


ഈ പരിഭാഷ പൂര്‍ണ്ണമല്ല. ഇത് പൂര്‍ണ്ണമാക്കാന്‍ നിങ്ങള്‍ക്കും സഹായിയ്ക്കാം.