മലയാളം/ലേഖനങ്ങള്‍/ഡിആര്‍എം/മൈക്രോസോഫ്റ്റിന്റെ ആത്മഹത്യാകുറിപ്പിന്റെ വിശകലനം (ഭാഗം 2)

Revision as of 19:59, 23 January 2007 by Pravs (talk | contribs)

മൈക്രോസോഫ്റ്റിന്റെ ആത്മഹത്യാകുറിപ്പിന്റെ വിശകലനം (ഭാഗം 1) ഇംഗ്ലീഷ് സ്രോതസ്സ്‍

Copyright 2006 Oliver Day, Creative Commons Attribution 2.5 License Translation credit Praveen A

“ഉപഭോക്താവിന് ഈ വര്‍ദ്ധനവില്‍‍ നിന്നും ‘മെച്ചം’ ഒന്നുമില്ല അല്ലെങ്കില്‍ നെഗറ്റീവാണ് എന്ന് ചിലര്‍ വാദിക്കുന്നു, ഇത് തെറ്റാണ്. ഉപഭോക്താവിന് അവരുടെ പിസിയില്‍ പ്രീമിയം കണ്ടന്റ് ലഭിക്കുന്നു.”

പീറ്റെ ലെവിന്താള്‍ സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറിങ്ങ് എടിഐ ടെക്നോളജീസ്, Inc

ഇത് ഒരു ന്യായമായ വാദമാണ്. ബ്ലൂറേ അല്ലെങ്കില്‍ എച്ഡി ഡിവിഡിയില്‍ നിന്നും എച്ഡി കണ്ടന്റ് കളിക്കാന്‍ പറ്റും എന്നത് സാധാരണ ഉപയോക്താക്കള്‍ അനുമോദിക്കുന്ന ഒരു മുന്‍തൂക്കമാണ്. അതുകൊണ്ടു തന്നെ മെച്ചം എന്നത് ഒരു മുന്‍തൂക്കമാണ് എന്ന അര്‍ത്ഥത്തില്‍ ലെവിന്താളിന്റെ വാദം ശരിയാണെന്ന് ഞാന്‍ പറയും. പക്ഷേ മെച്ചം എന്നത് “ലാഭം” എന്നു അര്‍ത്ഥമാക്കാവുന്നതായതിനാല്‍ അദ്ധേഹത്തിന്റെ വാദം ചോദ്യം ചെയ്യപ്പെടേണ്ടതാക്കുന്നു. അദ്ധേഹം ‘നെഗറ്റീവ് “മെച്ചം” എന്നും സൂചിപ്പിക്കുന്നതിനാല്‍ ഈ ഒരര്‍ത്ഥത്തിലേക്ക് കുറച്ചു കൂടി ഉള്ളിലേക്കിറങ്ങി ചെല്ലണം എന്ന് ഞാന്‍ ചിന്തിക്കുന്നു. ലാഭം എന്നത് ചിലവഴിച്ച തുകയുടേയും നേടിയ തുകയുടേയും പോസിറ്റീവായിട്ടുള്ള വ്യത്യാസമാണ്. അതു കൊണ്ടുതന്നെ ശുദ്ധമായ ഗണിത പദങ്ങളില്‍ ഒരു സാധാരണ ഉപയോക്താവിന് പ്രീമിയം കണ്ടന്റ് കളിക്കാനുള്ള “ചിലവ്” ഒരു ലാഭകരമായ അനുഭവത്തിന് എച്ഡി കളിയുടെ പ്രവര്‍ത്തനത്തില്‍ നിന്നും നേടുന്ന തുകയേക്കാളും കുറവായിരിക്കണം. എച്ഡി കളിയാണ് നേടിയ തുക എന്ന് സുരക്ഷിതമായി കരുതാം എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്താണ് ചിലവ് എന്നതാണ് വ്യക്തമാകാത്തത്. പ്രോഗ്രാമര്‍മാരുടെ ലോകത്തില്‍ ചിലവ് എന്നത് സാധാരണയായി ഒരു പ്രശ്നം പരിഹരിക്കുന്നതിന് ചിലവഴിക്കുന്ന സിപിയു സൈകിളുകളുമായി ബന്ധപ്പെടുത്തപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ഒരു പ്രോഗ്രാമര്‍ ഒരു പ്രോഗ്രാമിന് വേണ്ടി ആവശ്യമില്ലാതെ വീണ്ടും വീണ്ടും വില കണക്കുകൂട്ടുന്ന ഒരു ജോലി എഴുതുകയാണെങ്കില്‍ അത് “വില കൂടിയതായി” കണക്കാക്കപ്പെടുന്നു. ഒരു പേരെടുത്ത പ്രോഗ്രാമര്‍ക്ക് കൂടുതല്‍ ചിലവില്ലാത്ത കേമമായ പരിഹാരങ്ങള്‍ എഴുതാന്‍ സാധിക്കും.

“വിലയ്ക്കായുള്ള” നേരത്തെ പറഞ്ഞ ഡെഫനിഷന്‍ മനസില്‍ വച്ചു കൊണ്ടു തന്നെ പ്രീമിയം കണ്ടന്റ് സുരക്ഷക്ക് യഥാര്‍ത്ഥത്തില്‍ ഒരു ഉപയോക്താവിന് എത്ര വിലകൊടുക്കേണ്ടി വരുന്നു എന്ന് നോക്കുന്നത് ചേരുന്നതാണെന്ന് ഞാന്‍ വിചാരിക്കുന്നു. ഈ വിശകലനത്തില്‍ നിന്നും ഒരു ഉപയോക്താവ് എച്ഡി കണ്ടന്റ് കളിക്കാനുള്ള കഴിവില്‍ നിന്നും മൊത്തത്തില്‍ ലാഭിക്കുന്നുണ്ടോ എന്നതില്‍ ഒരു ന്യായമായ വിധി പ്രസ്താപിക്കാന്‍ നമുക്ക് കഴിയും. ഇവിടെ, ഇവിടെ, ഇവിടെ, ഇവിടെയുമുള്ള മൈക്രോസോഫ്റ്റിന്റെ അവതരണങ്ങള്‍ക്കനുസരിച്ച് എച്ഡി കണ്ടന്റിന്റെ കളിക്കായി ചലചിത്രം പ്രദര്‍ശനത്തിനായി അയക്കുന്നതിന്റെ മുന്‍പേ രണ്ടില്‍ കുറയാത്ത എന്‍ക്രിപ്ഷന്‍/ഡിക്രിപ്ഷന്‍ ചക്രങ്ങള്‍ കഴിയേണ്ടതായുണ്ട്. ആദ്യമായി ചലചിത്രം എച്ഡി മീഡിയ സ്രോതസ്സില്‍ നിന്നും എന്ക്രിപ്റ്റഡ് ഫോര്‍മാറ്റില്‍ വരുകയും അതിനെ ഡികോഡ് ചെയ്യുകയും ചെയ്യുന്നു. ആ ഡികോഡ് ചെയ്ത മീഡിയ അതിനു ശേഷം എഇഎസ് അല്‍ഗോരിതം ഉപയോഗിച്ച് വീണ്ടും എന്‍കോഡ് ചെയ്യുകയും പിസിഐഇ ബസിനു കുറുകേ അയക്കുകയും ചെയ്യുന്നു. അത് ആ ബസിന്റെ മറ്റേ വശത്തെത്തിയാല്‍ അത് ഡികോഡ് ചെയ്യുകയും എച്ഡിഎംഐ ഇന്റര്‍ഫേസിനു കുറുകേ പ്രദര്‍ശകത്തിലേക്കയക്കുകയും ചെയ്യുന്നു. മുഴുവന്‍ പ്രക്രിയയും മൈക്രോസോഫ്റ്റിന്റെ ഒരു അവതരണത്തില്‍ ഇവിടെ വിവരിച്ചിരിക്കുന്നു:

http://badvista.fsf.org/blog/images/Slide15.jpg


എന്റെ സ്വന്തം കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ പറയുന്നത് വില എന്റെ പിസിയില്‍ കണ്ടന്റ് കാണുന്നതിന്റെ നേട്ടത്തിനത്രയോ അതിലധികമോ ആണ് എന്നാണ്. വ്യക്തമായും മൂറിന്റെ നിയമ പ്രകാരം ഈ കണക്കുകൂട്ടലുകളുടെ വില ഓരോ 18 മാസത്തിലും* 50% കുറയുന്നു. ഇതാണ് എന്റെ നേരത്തെയുള്ള പ്രവചനമായ വിസ്റ്റ ഓടുന്ന താങ്ങാവുന്ന വിലയുള്ളതും ഉപയോഗയോഗ്യമായതുമായ സിസ്റ്റം ഒരു പക്ഷേ 5 വര്‍ഷങ്ങളകലെയാണ് എന്നതിലേക്ക് നയിച്ചത്. ഈ തവണ നിര്‍ത്തുന്നതിനു മുന്‍പേ ഞാന്‍ തയ്യാറാക്കിയ അടുത്ത ലക്കത്തിന്റെ തിരനോട്ടം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ ചിത്രം എന്നില്‍ പതിയുകയും ഈ ലേഖനത്തെക്കുറിച്ചുള്ള എന്റെ ചിന്തകളെ നിറക്കുകയും ചെയ്തിരിക്കുന്നു.

http://badvista.fsf.org/blog/images/Picture%201.png

ഇതെന്തിന് ചെയ്യണം

ഡേവ് മാര്‍ഷിന്റെ (പ്രോഗ്രാം മാനേജര്‍, വിന്‍ഡോസ് മീഡിയ ടെക്നോളജീസ്) ഒരു അവതരണത്തില്‍ നിന്നും എടുത്ത ഈ ചിത്രം മൈക്രോസോഫ്റ്റ് ഈ പ്രശ്നത്തെ എങ്ങനെയാണ് വിശദീകരിക്കുന്നത് എന്ന് വ്യക്തമാക്കുന്നു. ഒരു പക്ഷേ വേണമെന്ന് വിചാരിച്ചായിരിക്കില്ല പക്ഷേ ഈ ചിത്രത്തില്‍ തീര്‍ത്തും വ്യക്തമാകുന്നത് അവരുടെ സാധാരണ ഉപയോക്താവ് വഞ്ചനയോടേയും ദേഷ്യത്തോടെയും ഹോളിവുഡിനേയും മൈക്രോസോഫ്റ്റിനേയും ഒരു പക്ഷേ അമേരിക്കയെതന്നെയും മുറിവേല്‍പിക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുന്നതാണ്.

* വിക്കിപ്പീഡിയ മൂര്‍ ട്രാന്‍സിസ്റ്ററുകളുടെ ഇരട്ടിപ്പിനിടയിലുള്ള സമയം 12 മാസങ്ങളായി പ്രസ്താപിച്ചിരിക്കുന്നു എന്ന് രേഖപ്പെടുത്തിയിരിക്കുന്നു, അത് എന്റ നേരത്തെയുള്ള പ്രസ്താപനയായ ഉപയോഗയോഗ്യമായ താങ്ങാവുന്ന വിലയുള്ള സിസ്റ്റത്തിലേക്കുള്ള ദൂരം 3.3 വര്‍ഷം അകലെയായി കുറക്കുന്നു. ആ ലേഖനത്തിലെ മറ്റ് സൂചനകള്‍ ചിപ്പ് നിര്‍മാണ വ്യവസായം “ഓരോ 18 മാസത്തിലുമുള്ള ഇരട്ടിപ്പ്” കാത്ത് സൂക്ഷിക്കുന്നതായി പ്രസ്താപിക്കുന്നു. എന്റെ പ്രവചനം വിസ്റ്റ പിസിയില്‍ എച്ഡി കണ്ടന്റ് കളിക്കാന്‍ താങ്ങാവുന്ന വിലയുള്ള സിസ്റ്റത്തിന് ഇപ്പോഴുള്ള കഴിവിന്റെ 3.5 മടങ്ങ് എന്നായിരുന്നു.