സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/ഫെഡോറയ്ക്കുള്ള ശേഖരം

Revision as of 12:22, 30 January 2008 by Pravs (talk | contribs)

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഫെഡോറ ഗ്നു/ലിനക്സിനുള്ള സംഭരണി സജ്ജീകരിയ്ക്കാനായി താഴെ കൊടുത്തിരിയ്ക്കുന്ന നിങ്ങളുടെ പതിപ്പിനനുയോജ്യമായ ഫയല്‍ നിങ്ങളുടെ സിസ്റ്റത്തിലെ /etc/yum.repos.d എന്ന തട്ടിലേയ്കു് വയ്ക്കുക.

yum update pango libicu 
yum remove lohit-fonts-malayalam
yum install aspell-ml swanalekha-ml smc-fonts-malayalam xkeyboard-config

എന്നീ ആജ്ഞകള്‍ നിങ്ങളുടെ സിസ്റ്റത്തിലെ ഐസിയു, പാംഗോ എന്നീ ചിത്രീകരണ എഞ്ചിനുകളെ സുറുമയിടീയ്ക്കും. ഇതു് തന്നെ ഗ്നു ആസ്പെല്‍ മലയാളം അക്ഷരവിന്യാസ പരിശോധകനേയും സ്വനലേഖ നിവേശകരീതിയും രചന അക്ഷരരൂപവും ലളിതയും ZWNJ ചേര്‍ത്ത ഇന്‍സ്ക്രിപ്റ്റും ഇന്‍സ്റ്റാള്‍ ചെയ്യും.


ഹാക്കര്‍മാര്‍ക്കായി

1. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ സാവന്നയിലുള്ള സംഭരണിയിലെ ഫെഡോറയുടെ പാക്കേജുകളുടെ ഒരു പകര്‍പ്പു് നിങ്ങളുടെ കമ്പ്യൂട്ടറിലെത്തിയ്ക്കുവാന്‍.

rsync -av --progress you@dl.sv.nongnu.org:/releases/smc/fedora .

2. പാക്കേജുകള്‍ നിങ്ങളുടെ കയ്യിലുള്ള സംഭരണിയുടെ പകര്‍പ്പില്‍ ചേര്‍ക്കുവാന്‍.

cp swanalekha-ml-1-1.fc8.i386.rpm fedora/8/RPMS
cp swanalekha-ml-1-1.fc8.src.rpm fedora/8/SRPMS

3. സംഭരണിയിലെ പാക്കേജുകളുടെ പട്ടികയുണ്ടാക്കുവാന്‍

yum install createrepo
createrepo fedora/8/RPMS
createrepo fedora/8/SRPMS

4. നിങ്ങളുടെ മാറ്റങ്ങള്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ സാവന്നയിലുള്ള ഫെഡോറയുടെ സംഭരണിയിലെത്തിയ്ക്കുവാന്‍.

rsync -av --progress --delete fedora you@dl.sv.nongnu.org:/releases/smc


5. ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങള്‍

ഇതിനായി നിങ്ങളുടെ മറ്റുള്ളവര്‍ക്കുപയോഗിയ്ക്കാനുള്ള ssh താക്കോലൊരെണ്ണം സാവന്നയില്‍ കൊടുക്കണം. കൂടുതലറിയാന്‍ https://savannah.gnu.org/maintenance/DownloadArea എന്നതൊന്നു് നോക്കൂ.

രചനകളുടെയും കൂടകളുടെയും അനുമതി 2775 എന്നരീതിയില്‍ ക്രമീകരിക്കണം

chmod 2775 -R <your-directory>

ഇത് മറ്റു ഗ്രൂപ്പ് മെമ്പര്‍മാര്‍ക്കും നിങ്ങളുടെ ഫയലുകളിലും തട്ടുകളിലും മാറ്റം വരുത്താന്‍ സഹായിക്കും. കോണ്‍ക്വറര്‍ ഉപയോഗിച്ച് ബന്ധപ്പെടുന്നതെങ്ങനെയെന്നറിയാന്‍ഇവിടെയുള്ള ഉദാഹരണങ്ങള്‍ നോക്കുക.