Difference between revisions of "സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/KDE Release party തിരുവനന്തപുരം ആഗസ്റ്റ് 9/10"
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/KDE Release party തിരുവനന്തപുരം ആഗസ്റ്റ് 9/10 (view source)
Revision as of 16:13, 8 August 2008
, 16:13, 8 August 2008no edit summary
Line 1: | Line 1: | ||
''' | ''' | ||
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സമ്മേളനവും കെഡിഇ മലയാളം ഡെസ്ക്ടോപ്പിന്റെ അവതരണവും''' | |||
പ്രിയ സുഹൃത്തുക്കളെ, | |||
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കള്‍ക്കിടയില്‍ പ്രചുരപ്രചാരം നേടിയിട്ടുള്ള കെഡിഇ ഡസ്ക്ടോപ്പ് ഇനി മുതല്‍ പൂര്‍ണ്ണമായും മലയാളത്തില്‍ ലഭ്യമായിത്തുടങ്ങുകയാണു് . സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ വ്യത്യസ്ത തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മലയാളികളുടെ കൂട്ടായ ശ്രമഫലമായാണു് 'വരും കാലത്തിന്റെ ഡെസ്ക്ടോപ്പ്' എന്നറിയപ്പെടുന്ന കെഡിഇ 4.1 എന്ന ഈ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പണിയിടത്തിന്റെ മലയാള പിന്തുണ സമയബന്ധിതമായി പൂര്‍ത്തിയാക്കാനായതു്. ഈ അവസരത്തില്‍ കെഡിഇ 4.1 നെ മലയാളികള്‍ക്കു സമര്‍പ്പിക്കുന്നതിനും മലയാള പിന്തുണ | |||
ഉള്‍ച്ചേര്‍ക്കുന്നതിനു പ്രവര്‍ത്തിക്കുകയും ചെയ്ത സുഹൃത്തുക്കളെ അനുമോദിക്കുന്നതിനും ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനുമായി സ്വതന്ത്ര മലയാളം കമ്പ്യൂടിങ്ങ് പ്രവര്‍ത്തകര്‍ ആഗസ്റ്റ് 9 ,10 തിയതികളില്‍ തിരുവന്തപുരത്തു് ഒത്തു ചേരുകയാണു്. | |||
മൂന്നു പരിപാടികളായാണു് ഈ സമ്മേളനം നടക്കുന്നതു്. ആഗസ്റ്റ് 9 നു് ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് പ്രസ്സ്ക്ലബ്ബിലെ ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ വച്ച് നടക്കുന്ന പൊതുസമ്മേളനവും മലയാളികള്‍ക്കായുള്ള കെഡിഇ ഡെസ്ക്ടോപ്പിന്റെ സമര്‍പ്പണവുമാണു് ആദ്യപരിപാടി. ആസൂത്രണ വകുപ്പ് സെക്രട്ടറി ടിക്കാറാം മീണ മലയാള പിന്തുണയുള്ള കെഡിഇ 4.1 കേരളത്തിനായി അവതരിപ്പിക്കും . പൊതു ജനങ്ങള്‍ക്കു വേണ്ടിയുള്ള കെഡിഇ 4.1 നെ ക്കുറിച്ചുള്ള സരളമായ അവതരണവും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനമാക്കി മലയാള ഭാഷയുടെ ഡിജിറ്റല്‍ ഭാവിയ്ക്കു് വേണ്ടിയുള്ള സാങ്കേതികവിദ്യകള്‍ രൂപകല്‍പന ചെയ്യുകയും ഭാഷാ കമ്പ്യൂട്ടിങ്ങിനെ മാനകീകരിക്കുകയും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ മലയാളത്തിലാക്കുകയും ചെയ്യുന്ന സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മയായ സ്വതന്ത്ര | |||
മലയാളം കമ്പ്യൂട്ടിങ്ങിനെക്കുറിച്ചും ഇതുവരെ പുറത്തിറക്കിയ സോഫ്റ്റ്‌വെയറുകളെക്കുറിച്ചുമുള്ള ഒരു പരിചയപ്പെടുത്തലും ഇതിന്റെ ഭാഗമായുണ്ടാകും. എല്ലാ സുഹൃത്തുക്കളെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു. | |||
ആഗസ്റ്റ് 9നു തന്നെ വൈകീട്ട് 6 നു് ഹോട്ടല്‍ ഇന്ദ്രപുരിയില്‍ വച്ച് കെഡിഇ റിലീസ് പാര്‍ട്ടിയും ഒരു സൌഹൃദ സദസ്സും നടക്കും. കെഡിഇ 4.1 നെയും അതിനു മുകളിലുള്ള പ്രയോഗ നിര്‍മ്മിതിയേയും (Application Development) കൂടുതല്‍ സാങ്കേതികമായ രീതിയില്‍ ഈ പരിപാടിയില്‍ പരിചയപ്പെടുത്തുന്നതാണു്. കെഡിഇ 4.1 ലെ വിദ്യാഭ്യാസ സഹായ സോഫ്റ്റ്‌വെയറുകളുടെ ഒരു പരിചയപ്പെടുത്തലും ഈ പരിപാടിയില്‍ ഉണ്ടായിരിക്കും. ഓരോരുത്തരും സ്വന്തം ചെലവു വഹിക്കുന്ന | |||
രീതിയില്‍ ഒരു ബുഫെ അത്താഴമായിട്ടാണു് ഇതു സംഘടിപ്പിക്കുന്നതു് . ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂട്ടായ്മയുടെ ഇടം എന്ന നിലയില്‍ ഇതില്‍ തല്‍പ്പരരയ എല്ലാ സുഹൃത്തുക്കളെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു. ഇതില്‍ പങ്കെടുക്കാനാഗ്രഹിയ്ക്കുന്നവര്‍ നേരത്തെ തന്നെ ആഷിക്കുമായി ബന്ധപ്പെടേണ്ടതാണു്. (മൊബൈല്‍ +919895555024) | |||
ആഗസ്റ്റ് 10 നു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ അംഗങ്ങളുടെ ഒത്തുചേരലും മലയാളം കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ട വിവിധ ചര്‍ച്ചകളും നടക്കും. | |||
കൂടുതല്‍ വിവരങ്ങള്‍ക്ക് | |||
ആഷിക് + 91 9895555024 | |||
അനിവര്‍ +91 9449009908 | |||
പ്രവീണ്‍ +91 9986348565 | |||
=='''എസ് എം സി ടീ-ഷെര്‍ട്ടുകള്‍''' == | =='''എസ് എം സി ടീ-ഷെര്‍ട്ടുകള്‍''' == |