SFD/SMC
സ്വതന്ത്ര സോഫ്റ്റ്വെയറും മലയാളം കമ്പ്യൂട്ടിങ്ങും: സോഫ്റ്റ്വെയര് സ്വാതന്ത്യ ദിനാഘോഷം
സെപ്റ്റംബര്‍ 14-15, ചേംബര്‍ ഓഫ് കൊമേഴ്സ് ഹാള്‍, തൃശ്ശൂര്‍
പ്രിയ സുഹൃത്തുക്കളെ,
അതിവേഗത്തില്‍ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്ന വിവരസാങ്കേതിക വിദ്യയുടെ മാനുഷികവും ജനാധിപത്യപരവുമായ മുഖവും മനുഷ്യധിഷണയുടെ പ്രതീകവുമാണ് സ്വതന്ത്ര സോഫ്റ്റ്വെയറുകള്. വിജ്ഞാനത്തിന്റെ സ്വതന്ത്ര കൈമാറ്റത്തിലൂടെ പരമ്പരകളായി നാം ആര്‍ജ്ജിച്ച കഴിവുകള്‍ ഡിജിറ്റല്‍ യുഗത്തില്‍ ചങ്ങലകളും മതിലുകളും ഇല്ലാതെ ഏവര്‍ക്കും ലഭ്യമാക്കുന്നതിനും അത് ലോകപുരോഗതിയ്ക്ക് വേണ്ടി ഉപകാരപ്പെടുത്താനും സ്വതന്ത്ര സോഫ്റ്റ്വെയറുകള് നിലകൊള്ളുന്നു. സ്വതന്ത്രമായ ഈ വിവര വികസന സമ്പ്രദായത്തിന്റെ അടിത്തറ, ഓരോ സ്വതന്ത്ര സോഫ്റ്റ്വെയറുകളും വാഗ്ദാനം ചെയ്യുന്ന മനസ്സിലാക്കാനും, പകര്‍ത്താനും, നവീകരിയ്ക്കാനും, പങ്കു വെയ്ക്കാനുമുള്ള സ്വാതന്ത്യമാണ്. ഈ സ്വാതന്ത്ര്യങ്ങളെ ജനമദ്ധ്യത്തിലേയ്ക്ക് കൊണ്ടുവരാനും പ്രചരിപ്പിക്കാനും ഓരോ വര്‍ഷവും സെപ്റ്റംബര്‍ 15 സോഫ്റ്റ്വെയര് സ്വാതന്ത്ര്യ ദിനമായി ലോകമെങ്ങും ആഘോഷിയ്ക്കപ്പെടുന്നു.
ഈ വര്‍ഷത്തെ സോഫ്റ്റ്വെയര് സ്വാതന്ത്ര്യ ദിനം നാം സ്വതന്ത്ര മലയാള ഭാഷാ കമ്പ്യൂട്ടിങ്ങ് എന്ന പ്രമേയത്തെ ആസ്പദമാക്കി കൊണ്ടാടുന്നു. മലയാള ഭാഷയെ അതിന്റെ തനിമയും സൗന്ദര്യവും ചോരാതെ അതിന്റെ ഡിജിറ്റല്‍ ഭാവിയിലേക്കു നയിയ്ക്കുവാന്‍ വേണ്ടി വികസിപ്പിക്കപ്പെട്ട സ്വതന്ത്ര സോഫ്റ്റ്വെയറുകള് പരിചയപ്പെടുന്നതിനും, ഭാഷാ കമ്പ്യൂട്ടിങ്ങിന്റെ ഭാവി, അതു നേരിടുന്ന വെല്ലുവിളികള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനുമായി ഈ വരുന്ന സെപ്റ്റംബര്‍ 14-15 തിയ്യതികളില്‍ തൃശ്ശൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ നാം സമ്മേളിക്കുന്നു.
നിരവധി സ്വതന്ത്ര സോഫ്റ്റ്വെയറുകള് മലയാളഭാഷയ്ക്കു സമ്മാനിച്ച സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മയായ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ആ സോഫ്റ്റ്വെയറുകള് മലയാളികള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നു. കൂടാതെ സെപ്റ്റംബര്‍ 15 -നു മലയാളം കമ്പ്യൂട്ടിങ്ങ് എക്സിബിഷനും ഭാഷ വിദഗ്ധര്‍ പങ്കെടുക്കുന്ന മലയാള ഭാഷയുടെ കമ്പ്യൂട്ടിങ്ങ് ഭാവിയെ പറ്റിയുള്ള വിവിധ ചര്‍ച്ചകളും ഉണ്ടായിരിയ്ക്കും.
പങ്കെടുക്കുക, വിജയിപ്പിക്കുക... ഏവര്‍ക്കും സ്വാഗതം....
സെപ്റ്റംബര്‍ 14 വെള്ളിയാഴ്ച
വൈകീട്ട് 3 മണിമുതല്‍. സോഫ്റ്റ്വെയര് സ്വാതന്ത്ര്യദിന പരിപാടികളുടെ ഉദ്ഘാടനവും മലയാളം പാക്കേജുകളുടെ പ്രകാശനവും
സെപ്റ്റംബര്‍ 15 ശനി
9.30 മുതല്‍ മലയാളം കമ്പ്യൂട്ടിങ്ങ് എക്സിബിഷനും ചര്‍ച്ചകളും
പുറത്തിറക്കുന്ന സോഫ്റ്റ്വെയര് പാക്കേജുകള്‍
- മീര മലയാളം യൂണിക്കോഡ് ഫോണ്ട്
- ഗ്നു ആസ്പെല് സ്പെല്‍ ചെക്കര്‍
- ടക്സ് ടൈപ്പ് മലയാളം ടൈപ്പിങ്ങ് പഠനസഹായി
- സ്വനലേഖ മലയാളം ശബ്ദാത്മക നിവേശക രീതി
- ധ്വനി - മലയാളം ടെക്സ്റ്റ് ടു സ്പീച്ച്
- ശാരിക - മലയാളം സ്പീച്ച് ടു ടെക്സ്റ്റ്
- ലളിത - നിവേശക രീതി
കാര്യപരിപാടികള്‍
Will be updated soon
Related Links
- സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്
- കെഡിഇ മലയാളം - കെഡിഇ പണിയിടം മലയാളത്തില്‍ ലഭ്യമാക്കാന്‍
- ലളിത - ശബ്ദാത്മക കീബോര്‍ഡ് വിന്യാസം (XKB)
- സ്വനലേഖ - സ്കിമ്മിന് വേണ്ടിയുള്ള ശബ്ദാത്മക നിവേശക രീതി (Phonetic Input method for SCIM)
- ഗ്നോം മലയാളം - ഗ്നോം പണിയിടം മലയാളത്തില്‍ ലഭ്യമാക്കാന്‍
- ഡെബിയന്‍ മലയാളം - ഡെബിയന്‍ പ്രവര്ത്തകസംവിധാനത്തിന്റെ ഇന്സ്റ്റളേഷനും ക്രമീകരണവും മലയാളത്തില്‍ ലഭ്യമാക്കാന്‍
- ആസ്പെല് മലയാളം- ഗ്നു ആസ്പെല് അടിസ്ഥാനമാക്കിയുള്ള മലയാളം ലിപിവിന്യാസ പരിശോധകന്
- ധ്വനി ഇന്ത്യന്‍ ലാംഗ്വേജ് സ്പീച്ച് സിന്തെസൈസ്സര് (Indian Language Speech Synthesizer)