Note: Currently new registrations are closed, if you want an account Contact us

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/ഒത്തുചേരലുകള്‍/ഡിസംബര്‍ 26 2006

From FSCI Wiki
Revision as of 04:34, 28 December 2006 by Pravs (talk | contribs)

അജണ്ട

  • ഡെബിയന്‍ മലയാളം (പ്രത്യേകിച്ചും ഇന്സ്റ്റാളറിന്റ) പരിഭാഷ യജ്ഞം
    • ഇതു വരെയുള്ള പ്രവര്ത്തനങ്ങളുടെ പരിചയപ്പെടുത്തലും വിലയിരുത്തലും
  • പാന്ഗോ ചിത്രീകരണ പ്രശ്നങ്ങള്ക്കുള്ള പരിഹാരാന്വേഷണങ്ങള്‍.
  • പ്രാദേശീകരണത്തെ കൂടുതല്‍ ജനകീയമാക്കാനുള്ള മാര്ഗാന്വേഷണങ്ങള്‍

കണ്ടെത്തലുകള്‍

പരീക്ഷണ ഇമേജിലുള്ള പ്രശ്നങ്ങള്ക്ക് കാരണം പാന്ഗോയിലുള്ള ചിത്രീകരണ പോരായ്മകളാണെന്നും ഇതിനു കാരണമായത് ഫെഡോറ കോര്‍ 6 ലെ മലയാളം സപ്പോര്ട്ടിനു വേണ്ടി തെറ്റുകള്‍ നിറഞ്ഞ ഫോണ്ടായ ലോഹിത്-മലയാളത്തിനനുസരിച്ച് പാന്ഗോയില്‍ വരുത്തിയ മാറ്റങ്ങളാണ്. പൂനെയിലെ മോഡുലാര്‍-ഇന്ഫോടെക്ക് വികസിപ്പിച്ചെടുത്ത ലോഹിത്-മലയാളം എന്ന ഫോണ്ട് മലയാളത്തിലിതു വരെ ഏറ്റവും നന്നായി പ്രദര്ശിപ്പിക്കുന്ന KDE യുടെ ചിത്രീകരണ സഹായിയായ QT യില്‍ പോലും തെറ്റായാണ് പ്രദര്ശിപ്പിക്കപ്പെടുന്നത്. കട്ടിലിനുവേണ്ടി കാലുമുറിക്കുന്ന ഇങ്ങനെയുള്ള തുടര്ക്കഥകളാണ് മലയാളം ഭാഷയ്ക്കുമുന്നിലെക്കാലവും വിലങ്ങുതടിയാവുന്നത്.

പരിഹരിച്ച തെറ്റുകള്‍

  • ര, റ എന്നീ അക്ഷരങ്ങള്‍ വ്യഞ്ചനാക്ഷരങ്ങളുടെ ശേഷം ചന്ദ്രക്കലയോടുകൂടി വരുന്ന സമയത്ത് തെറ്റായ രീതിയിലുള്ള പ്രദര്ശനം (ചിത്രം നോക്കുക)
  • ല എന്ന അക്ഷരം വ്യഞ്ചനാക്ഷരങ്ങളുടെ ശേഷം ചന്ദ്രക്കലയോടുകൂടി വരുന്ന സമയത്ത് തെറ്റായ രീതിയിലുള്ള പ്രദര്ശനം (ചിത്രം നോക്കുക)
  • ചില്ലക്ഷരങ്ങളുടെ കൂടെ ZWJ (സീറോ വിഡ്ത്ത് ജോയിനര്‍) ഉരു കുത്തനെയുള്ള വരയായി കാണിക്കുന്നത് (ചിത്രം നോക്കുക))

പരിഹരിക്കാന്‍ ഭാക്കിയുള്ള പ്രശ്നങ്ങള്‍

തീരുമാനങ്ങള്‍

പങ്കെടുത്തവര്‍

  1. പ്രവീണ്‍ എ - ഡെബിയന്‍ മലയാളം
  2. വിവേക് വര്ഗീസ് ചെറിയാന്‍ - ഡെബിയന്‍ മലയാളം
  3. അനിവര്‍ അരവിന്ദ് - ഗീയ
  4. ജിനേഷ്
  5. ഹുസൈന്‍ കെ എച്ച് - രചന അക്ഷരവേദി
  6. സുരേഷ് പി - സുറുമ
  7. സി കെ രാജു - എം ഇ എസ് കുറ്റിപ്പുറം വിവരസാങ്കേതികവിദ്യ വകുപ്പിന്റെ തലവന്‍
  8. ഹിരണ്‍ വേണുഗോപാലന്‍ - പ്ലസ്
  9. സീന തോമസ് - പത്രപ്രവര്ത്തക വിദ്യാര്ത്ഥിനി
  10. സുമോദ് മേനോന്‍
  11. റിയാസ് ഉസ്മാന്‍ - പ്ലസ്
  12. അജിത്ത് - തൃശ്ശൂര്‍ മോഡല്‍ ബോയ്​സ് സ്കൂളിലെ എട്ടാം തരം വിദ്യാര്ത്ഥി
  13. സുദീപ് കെ എസ് - സീനിയര്‍ ലെക്ചറര്‍, ഐ ഐ ടി ഗുവാഹതി

സമര്പ്പിച്ച ബഗുകള്‍