സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/നാഴികക്കല്ലുകള്‍

Revision as of 11:43, 29 August 2007 by Missing actor (talk) (smc നാഴികക്കല്ലുകള്‍)

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഇതുവരെ കൈവരിച്ച നാഴികക്കല്ലുകള്‍ ഇവിടെ അടയാളപ്പെടുത്താം.

  1. ഡെബിയന്‍ ഗ്നു/ലിനക്സ് മലയാളത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള പിന്തുണ കൂട്ടിച്ചേര്‍ത്തു.
  2. ധ്വനി ടെക്സ്റ്റ്-ടൂ-സ്വീച്ച് എഞ്ചിനില്‍ മലയാളം പിന്തുണ ചേര്‍ത്തു.
  3. ഗൂഗിള്‍ കോഡിന്റെ വേനലില്‍ പങ്കെടുക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ടു.
  4. ഗ്നു അസ്പെല്‍ സ്പെല്‍ ചെക്കറില്‍ മലയാളം പിന്തുണ ചേര്‍ത്തു.
  5. സ്വനലേഖ എന്ന ശബ്ദാത്മക നിവേശകരീതി കൂടി സ്കിമ്മില്‍ കൂട്ടിച്ചേര്‍ത്തു.
  6. ലളിത എന്ന ശബ്ദാത്മക നിവേശകരീതി കീബോര്‍ഡ് വിന്യാസം ചേര്‍ത്തു.
  7. ടക്സ് ടൈപില്‍ പാംഗോ പിന്തുണ ചേര്‍ത്തു - ഇപ്പോള്‍ ടക്സ് ടൈപ് എല്ലാ ഇന്ത്യന്‍ ഭാഷകളിലും ഉപയോഗിയ്ക്കാന്‍ പറ്റും.
  8. മലയാളത്തില്‍ ഡിജിറ്റല്‍ മഴ - പ്രശസ്തമായ മെട്രിക്സ് സിനിമയെ ആധാരമാക്കിയുള്ള സ്ക്രീന്‍സേവര്‍ മലയാളത്തില്‍ ലഭ്യമാക്കി