Note: Currently new registrations are closed, if you want an account Contact us

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/ഫെഡോറയ്ക്കുള്ള ശേഖരം

From FSCI Wiki
Revision as of 04:21, 20 January 2008 by Pravs (talk | contribs) (കൂടുതല്‍ വിശദീകരണങ്ങളും സ്വനലേഖയും രചന അക്ഷരരൂപവും ചേര്‍ത്തു)

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ശേഖരം സജ്ജീകരിയ്ക്കാനായി ഈ ഫയല്‍ നിങ്ങളുടെ സിസ്റ്റത്തിലെ /etc/yum.repos.d എന്ന തട്ടിലേയ്കു് വയ്ക്കുക.

yum update pango libicu 
yum remove lohit-fonts-malayalam
yum install aspell-ml swanalekha-ml rachana-font

എന്നീ ആജ്ഞകള്‍ നിങ്ങളുടെ സിസ്റ്റത്തിലെ ഐസിയു, പാംഗോ എന്നീ ചിത്രീകരണ എഞ്ചിനുകളെ സുറുമയിടീയ്ക്കും. ഇതു് തന്നെ ഗ്നു ആസ്പെല്‍ മലയാളം അക്ഷരവിന്യാസ പരിശോധകനേയും സ്വനലേഖ നിവേശകരീതിയും രചന അക്ഷരരൂപവും ഇന്‍സ്റ്റാള്‍ ചെയ്യും.


ഹാക്കര്‍മാര്‍ക്കായി

1. സ്വതന്ത്ര മലയാലം കമ്പ്യൂട്ടിങ്ങിന്റെ സാവന്നയിലുള്ള സംഭരണിയിലെ ഫെഡോറയുടെ പാക്കേജുകളെല്ലാം നിങ്ങളുടെ കമ്പ്യൂട്ടറിലെത്തിയ്ക്കുക.

rsync -av --progress you@dl.sv.nongnu.org:/releases/smc/fedora .

2. പാക്കേജുകള്‍ നിങ്ങളുടെ സംഭരണിയുടെ പകര്‍പ്പില്‍ ചേര്‍ക്കുക.

cp swanalekha-ml-1-1.fc8.i386.rpm fedora/8/RPMS
cp swanalekha-ml-1-1.fc8.src.rpm fedora/8/SRPMS

3. സംഭരണിയിലെ പാക്കേജുകളുടെ പട്ടികയുണ്ടാക്കുക

yum install createrepo
createrepo fedora/8/RPMS
createrepo fedora/8/SRPMS

4. നിങ്ങളുടെ മാറ്റങ്ങള്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ സാവന്നയിലുള്ള ഫെഡോറയുടെ സംഭരണിയിലെത്തിയ്ക്കും.

rsync -av --progress --delete fedora you@dl.sv.nongnu.org:/releases/smc


ഒരു കാര്യം ശ്രദ്ധിയ്ക്കേണ്ടതു് ഇതിനായി നിങ്ങളുടെ മറ്റുള്ളവര്‍ക്കുപയോഗിയ്ക്കാനുള്ള ssh താക്കോലൊരെണ്ണം സാവന്നയില്‍ കൊടുക്കണം. കൂടുതലറിയാന്‍ https://savannah.gnu.org/maintenance/DownloadArea എന്നതൊന്നു് നോക്കൂ.