Note: Currently new registrations are closed, if you want an account Contact us

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/പ്രാദേശികവത്കരണ പ്രക്രിയാ നടപടിക്രമങ്ങള്‍

From FSCI Wiki
Revision as of 09:50, 25 September 2007 by Pravs (talk | contribs)

കൂട്ടുകാരേ...

സ്വതന്ത്ര പണിയിടമായ(Desktop System) ഗ്നോം 2.20 ലക്കത്തില് മലയാളം

ഔദ്യോഗിക പിന്തുണയുള്ള ഭാഷയായി ചേര്ക്കപ്പെട്ട കാര്യം എല്ലാവരും അറിഞ്ഞുകാണുമല്ലോ? 80% പരിഭാഷ പൂര്ണ്ണമാക്കിയതുകൊണ്ടാണ് ഈ നേട്ടം നമുക്ക് നേടാനായത്. ഇതിനായുള്ള തിരക്കു പിടിച്ച പരിഭാഷകളില് പങ്കെടുത്ത എല്ലാവര്ക്കും അഭിനന്ദനങ്ങള്.

      ഇപ്പോള് 81% പരിഭാഷ പൂര്ത്തിയായി കിടക്കുന്ന ഗ്നോം 100%

പരിഭാഷപ്പെടുത്തുകയും അതുവഴി പൂര്ണ്ണമായും മലയാളത്തിലുള്ള ഒരു പണിയിട സംവിധാനം തയ്യാറാക്കുകയുമാണ് നമ്മുടെ അടുത്ത ലക്ഷ്യം. കൂടാതെ ഇതു വരെ നാം പൂര്ത്തീകരിച്ച എല്ലാ പരിഭാഷയും ആദ്യം മുതല് തെറ്റുകള് പരിശോധിക്കുകയും തിരുത്തുകയും വേണം.

പരിഭാഷകള് പരിശോധിച്ച് തെറ്റുകള് തിരുത്തുന്നതോടൊപ്പം പരിഭാഷ ചെയ്യാതെ വിട്ടുപോയ വാചകങ്ങള് തര്ജ്ജമ ചെയ്യുകയും ചെയ്താല് 100% മലയാളം പണിയിടം എന്ന ലക്ഷ്യം നേടുകയും പരിഭാഷയുടെ കാര്യക്ഷമത വര്ദ്ധിപ്പിക്കുകയും ചെയ്യാം.

      പ്രാദേശികവത്കരണം (Localization) എന്ന് അറിയപ്പെടുന്ന  സോഫ്റ്റ്വെയര്

വികസനരീതിയുടെ ഈ ഒരു വിഭാഗത്തില് പങ്കെടുക്കുന്നതിന് സാങ്കേതിക ജ്ഞാനം അത്യാവശ്യമല്ല എന്നതാണ് പ്രത്യേകത. പ്രത്യേക രീതിയില് ഒരു ഫയലില് ഉള്ള ഇംഗ്ലീഷ് വാചകങ്ങള്ക്ക് അവയുടെ അര്ത്ഥം മനസ്സിലാക്കി അതിനെ മലയാളത്തിലാക്കി ആ ഫയലില് തന്നെ എഴുതിയാല് സംഗതി തീര്ന്നു.

(ഈ മെയിലിങ്ങ് ലിസ്റ്റില് ധാരാളം പുതിയ അംഗങ്ങള് വന്നതു കൊണ്ടാണ് ഇങ്ങനെ വിശദീകരിക്കുന്നത്. ഇതിനെ കുറിച്ചറിയുന്നവര്ക്ക് വെറുതേ വായിക്കാം)

ഓരോ സോഫ്റ്റ്വെയര് പ്രയോഗങ്ങളും അവ ഉപയോക്താക്കളോട് ഇടപഴകാനുപയോഗിക്കുന്ന വാചകങ്ങളെ(സ്വതവേ ഇത് ഇംഗ്ലീഷിലാണ്.) ഒരു ഫയലില് രേഖപ്പെടുത്തിയിരിക്കുന്നു. .po എന്ന എക്സ്ടെന്ഷനോടു കൂടിയ ഈ ഫയലുകള് ഒരോ ഭാഷയിലെയും നമ്മളെ പോലെയുള്ള കൂട്ടായമകള് എടുത്ത് തര്ജ്ജമ ചെയ്ത് കൊടുക്കുന്നു.

ചെറിയൊരു ഉദാഹരണം: നോട്ടിലസ് എന്ന പ്രയോഗത്തിന്റെ po ഫയലിലെ ചില ഭാഗങ്ങളിതാ..

  1. ../nautilus-folder-handler.desktop.in.in.h:1

msgid "Open Folder" msgstr ""

  1. ../nautilus-home.desktop.in.in.h:1
    ../src/file-manager/fm-tree-view.c:1394

msgid "Home Folder" msgstr ""

ഈ ഫയല് നമ്മള് താഴെ കൊടുത്തിരിക്കുന്ന പോലെ തര്ജ്ജമ ചെയ്താല് കാര്യം തീര്ന്നു.

  1. ../nautilus-folder-handler.desktop.in.in.h:1

msgid "Open Folder" msgstr "കൂട തുറക്കുക "

  1. ../nautilus-home.desktop.in.in.h:1
    ../src/file-manager/fm-tree-view.c:1394

msgid "Home Folder" msgstr "ആസ്ഥാനകൂട"

ഇനി പ്രാദേശികവത്കരണത്തിന് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് അനുവര്ത്തിക്കുന്ന 10 നടപടി ക്രമങ്ങള് പറയാം. നിങ്ങള്ക്ക് ഈ സംരംഭത്തില് പങ്കെടുക്കണമെങ്കില് ചെയ്യേണ്ടത് ഇതാണ്.

1. http://l10n.gnome.org/languages/ml/gnome-2-20എന്ന പേജില് പോയി GNOME desktop എന്ന വിഭാഗത്തില് നിന്ന് നിങ്ങള്ക്കിഷ്ടപ്പെട്ട ഒരു പ്രയോഗം തിരഞ്ഞെടുത്ത് ക്ലിക്ക് ചെയ്യുക. പ്രയോഗത്തിന്റെ പേരിനോടൊപ്പം എത്ര ശതമാനം പരിഭാഷ പൂര്ണ്ണമായിട്ടുണ്ടെന്ന് എഴുതിയിട്ടുണ്ടാവും. 100% ആണെങ്കില് നമ്മള് ചെയ്യേണ്ടത് തെറ്റുകള് തിരുത്താനുള്ള പരിശോധനയാണ്. അല്ലെങ്കില് പരിഭാഷയും തിരുത്തലും നടത്തണം. 2. പ്രയോഗത്തിന്റെ പേരില് ക്ലിക്ക് ചെയ്യുമ്പോള് വരുന്ന പേജില് UI translations എന്ന വിഭാഗത്തില് നിന്ന് മലയാളത്തിന് വേണ്ടിയുള്ള ലിങ്കില് ക്ലിക്ക് ചെയ്യുക. അപ്പോള് നിങ്ങള്ക്ക് നേരത്തേ പറഞ്ഞ രീതിയിലുള്ള ഒരു .PO ഫയല് കിട്ടും. അത് ഡൗണ്ലോഡ് ചെയ്യുക. 3. ആ ഫയല് നിങ്ങള് പരിഭാഷപ്പെടുത്താന് തീരുമാനിച്ചാല് നമ്മുടെ മെയിലിങ്ങ് ലിസ്റ്റിലേക്ക് ഒരു കത്തിടുക. "ഞാന് ഇതില് കൈ വച്ചിട്ടുണ്ട് വേറെയാരും തൊട്ടു പോകരുത് " എന്ന് പറഞ്ഞ്. അബദ്ധത്തില് വേറെയാരും അതേ ഫയല് തന്നെ പരിഭാഷ ചെയ്യാതിരിക്കാന് വേണ്ടിയുള്ള ഒരു മുന്കരുതലാണിന്ത്. 4. എന്നിട്ട് ഒഴിവു സമയങ്ങളില് പരിഭാഷ ചെയ്യുക. നിങ്ങള്ക്കിഷ്ടമുള്ള എഴുത്തിടം (text editor) ഇതിനായി ഉപയോഗിക്കാം. നിങ്ങള്ക്കിഷ്ടമുള്ള നിവേശകരീതിയും... 5. പരിഭാഷ ചെയ്യുമ്പോള് പല ഇംഗ്ലീഷ് വാക്കുകളുടെയും മലയാളം വാക്കുകളെപറ്റി നിങ്ങള്ക്ക് സംശയം വരും. ചില സാങ്കേതിക പദങ്ങളുടെയും.. http://fci.wikia.com/wiki/മലയാളം/ഗ്ലോസ്സറി എന്ന താളില് ചില സാങ്കേതിക പദങ്ങളുടെ മലയാളം ഉണ്ട്. എന്നിട്ടും കിട്ടിയില്ലെങ്കില് മടിച്ചു നില്ക്കാതെ ഈ മെയിലിങ്ങ് ലിസ്റ്റിലേക്ക് അവ ഏതൊക്കെയാണെന്ന് എഴുതി ഒരു കത്തിടുക. 6. പരിഭാഷ തുടങ്ങുന്നതിന് മുമ്പ് http://fci.wikia.com/wiki/SMC എന്ന നമ്മുടെ വിക്കിയിലെ പ്രാദേശികവത്കരണ നടപടിക്രമങ്ങള് (വഴികാട്ടി) എന്ന ലേഖനം, http://http://fci.wikia.com/wiki/GNOME/malayalam , http://fci.wikia.com/wiki/Po_file_editing എന്നിവ വായിക്കുന്നത് നല്ലതായിരിക്കും. 7. പരിഭാഷ "ഓകെ" എന്നു തോന്നുകയാണെങ്കില് അത് അറ്റാച്ച് ചെയ്ത് ഈ മെയിലിങ്ങ് ലിസ്റ്റിലേക്ക് ഒരു കത്തിടുക. ഇത്ര ദിവസങ്ങള്ക്കുള്ളില് ഇതിന്റെ റിവ്യൂ കഴിയണം എന്ന് നിങ്ങള്ക്ക് പറയാം. 10 ദിവസത്തോളം(അല്ലെങ്കില് നിങ്ങള്ക്കിഷ്ടമുള്ള) സമയം നിങ്ങള്ക്ക് അനുവദിക്കാം.. ഇത് നമ്മളിലാരെങ്കിലും പരിശോധിക്കും. ഏതെങ്കിലും നല്ല മാറ്റങ്ങള് നിര്ദ്ദേശിക്കുകയാണെങ്കില് അവ തിരുത്തണം. 8. അതിന് ശേഷം (അഥവാ ആരും അഭിപ്രായമൊന്നും പറഞ്ഞില്ലെങ്കിലും) നമ്മള് ഇത് തിരിച്ച് അത് എടുത്ത സ്ഥലത്ത് തന്നെ കൊണ്ടു പോയി വക്കുന്നു. എടുത്ത പോലെ തിരിച്ച് വയ്ക്കാന് നിങ്ങള്ക്ക് പറ്റില്ല. തിരിച്ച് വയ്ക്കാന് നമ്മുടെ ടീമിലെ അനി പീറ്റര്ക്ക് മാത്രമേ അനുവാദമുള്ളൂ. അനി ഇത് നോക്കിക്കോളും. 9. ഇത്രയും ചെയ്ത് കഴിയുമ്പോള് നിങ്ങള്ക്ക് അഭിമാനത്തോടെ പറഞ്ഞു നടക്കാം ഞാന് ഒരു ഗ്നോം വികസന പങ്കാളിയാണെന്ന് (Gnome contributer) ഗ്നോം. ഫയലില് തര്ജ്ജമ ചെയ്തവരുടെ പേരുകള് രേഖപ്പെടുത്തുന്ന ഇടത്ത് നിങ്ങളുടെ പേര് ഗമയില് വെണ്ടക്കാ അക്ഷരത്തില് എഴുതാന് മറക്കല്ലേ.. ആ ഫയലിനെ കോപ്പിറൈറ്റും നിങ്ങള് മുന് തര്ജ്ജമക്കാരോടൊപ്പം നിങ്ങള് പങ്കിടുന്നു. കൂടാതെ ഒരു പ്രയോഗം പരിഭാഷ ചെയ്യുമ്പോള് ആ പ്രയോഗത്തിന്റെ എല്ലാ സാധ്യതകളെ പറ്റിയും നിങ്ങള് മനസ്സിലാക്കുന്നു. 10. അടുത്ത പടി വേറൊരു PO ഫയല് എടുത്ത് നടപടിക്രമം 1 മുതല് തുടങ്ങുകയാണ്. അതിനി ഞാന് വിശദീകരിക്കേണ്ടതില്ലല്ലോ :)

എന്ത് സംശയമുണ്ടെങ്കിലും നമ്മുടെ മെയിലിങ്ങ് ലിസ്റ്റിലേക്ക് ഒരു കത്ത്.... അപ്പോള് മടിച്ചു നില്ക്കാതെ തുടങ്ങുകയല്ലേ.. ഒന്നു ഉത്സാഹിക്കൂന്നേ .... നമ്മളിപ്പോള് 133 പേരുണ്ടല്ലോ...

  1. Get po files.
    • GNOME Malayalam page has details about getting the po files for GNOME applications.
  2. complete the translation.
  3. sent it to the list for review with a deadline normally one week (give more if the file is big)
  4. if anyone has suggestions they sent the changed file, discuss the issues and find a consensus and commit the final version
    1. if nobody has any suggestions before the deadline then commit it.
    • Only coordinators have commit access to the repositories. Debconf translations can be submitted as a bug report against that package. More details are available in Debian Malayalam page.

In case of sprints once the coordinator (for that sub-project) gives a nod, its ready for commit.